'വഴിനീളെ മിഴിപൊഴിച്ചത്' വെറുതെയായില്ല; വിജിലേഷിന് കല്യാണമായി, സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി നടന്‍

 


ADVERTISEMENT


കൊച്ചി: (www.kvartha.com 17.07.2020) സമൂഹ മാധ്യമത്തിലൂടെ പെണ്ണ് അന്വേഷിച്ച നടന്‍ വിജിലേഷിന് ഒടുവില്‍ പെണ്ണായി. സാമൂഹ്യ മാധ്യമത്തിലൂടെ വിജിലേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. ബിഎഡ് ബിരുദധാരിയാണ് സ്വാതി. കല്ല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ. കൂടെ ഉണ്ടാവണം എന്ന് വിജിലേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

'വഴിനീളെ മിഴിപൊഴിച്ചത്' വെറുതെയായില്ല; വിജിലേഷിന് കല്യാണമായി, സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി നടന്‍

നേരത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷ് എഴുതിയത്.

'വഴിനീളെ മിഴിപൊഴിച്ചത്' വെറുതെയായില്ല; വിജിലേഷിന് കല്യാണമായി, സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തി നടന്‍

മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിജിലേഷ്.

Keywords: News, Kerala, Kochi, Entertainment, Cinema, Actor, Cine Actor, Marriage, Facebook, Social Network, Bride, Actor Vijlesh Facebook post about marriage
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia