ചലച്ചിത്രതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com 21.01.2021) ചലച്ചിത്രതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട. പൊതുദര്‍ശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംസ്‌കാരം. 

കോവിഡ് ബാധിച്ച് ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു അന്ത്യം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍, ജയരാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു.  ചലച്ചിത്രതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട
Aster mims 04/11/2022
ജയരാജിന്റെ ദേശാടനത്തില്‍ അഭിനയിക്കുമ്പോള്‍ 76 വയസായിരുന്നു അദ്ദേഹത്തിന്. അവിചാരിതമായാണ് സിനിമയിലേക്കുള്ള പ്രവേശനം. ദേശാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ സംവിധായകന്‍ ജയരാജ് കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അവിടെ ഉണ്ടായിരുന്നു. ഇതാണ് നമ്മുടെ മുത്തച്ഛനെന്ന് ജയരാജ് നിശ്ചയിക്കുകയും സിനിമയില്‍ അഭിനയിപ്പിക്കുകയുമായിരുന്നു.

പിന്നീട് മലയാളം കടന്ന് തമിഴിലും സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കമല്‍ഹാസനൊപ്പം 'പമ്മല്‍ കെ സമ്മന്തം', രജനീകാന്തിനൊപ്പം 'ചന്ദ്രമുഖി', ഐശ്വര്യ റായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ 'കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍', മലയാളസിനിമകളായ 'രാപ്പകല്‍', 'കല്യാണരാമന്‍', 'ഒരാള്‍മാത്രം' തുടങ്ങിയവയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംവിധാനം ചെയ്ത 'മഴവില്ലിന്നറ്റംവരെ'യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

കോറോത്തെ പുല്ലേരി നാരായണ വാധ്യാരുടേയും ദേവകി അന്തര്‍ജനത്തിന്റേയും മകനായാണ് ജനനം. പരേതയായ ലീല അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ദേവി കൈതപ്രം, പി വി ഭവദാസന്‍ (റിട്ട.സീനിയര്‍ മാനേജര്‍, കര്‍ണാടക ബാങ്ക്), ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍(കേരള ഹൈക്കോടതി ജഡ്ജി), യമുന (കൊല്ലം). മരുമക്കള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സിനിമാ ഗാനരചയിതാവ്, ഗായകന്‍, അഭിനേതാവ്), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യു.പി. സ്‌കൂള്‍), നീത(എറണാകുളം), പുരുഷോത്തമന്‍ (എഞ്ചിനീയര്‍, കൊല്ലം). സഹോദരങ്ങള്‍: പരേതരായ വാസുദേവന്‍ നമ്പൂതിരി, അഡ്വ. പി വി കെ നമ്പൂതിരി, സരസ്വതി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം, സുവര്‍ണിനി അന്തര്‍ജനം.

Keywords:  Actor Unnikrishnan Namboothiri cremated with State honours, Payyannur, News, Cinema, Cine Actor, Dead, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia