ദിലീപിന് പിന്തുണയുമായി നടന്‍ ഉണ്ണി ശിവപാല്‍; പല നിരപരാധികള്‍ക്കും നമ്മള്‍ നല്‍കിയത് കണ്ണീരായിരുന്നു; നടന്‍ ഇങ്ങനെ ചെയ്യില്ലെന്നും താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Aug 12, 2017, 14:25 IST
കൊച്ചി: (www.kvartha.com 12.08.2017) നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ ഉണ്ണി ശിവപാല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണി ദിലീപിന് പിന്തുണ പ്രഖ്യാപിച്ചത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
എന്റെ മനസാക്ഷി എന്നോട് ചോദിക്കുന്നു ' ദിലീപിന് ' ഇങ്ങനെയൊക്കെ ചെയ്യിക്കാനൊക്കുമോ ?
കഴിയില്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് . ഒരു സിനിമാ സഹപ്രവര്‍ത്തകന്‍ എന്നതില്‍ ഉപരി 'ദിലീപിനോട് ' ഒരുതരത്തിലുള്ള അടുപ്പവും , ബന്ധവും വച്ചുപുലര്‍ത്തുന്നില്ലാത്ത എന്നെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്റേതായ കാഴ്ചപ്പാടുകളും , സത്യം ഒരിക്കലും കാണാതെ പോകരുത് എന്ന എന്റേതായ നിസ്വാര്‍ത്ഥമായ ചിന്താധാരകളുമാണ് ഈ കുറിപ്പിന്നാധാരം എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ പോസ്റ്റ് തുടങ്ങുന്നത്.
സ്വാകാര്യ ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി സമൂഹത്തെ ആകമാനം കുടുകുടാ ചിരിപ്പിച്ച വിശ്വോത്തര കലാകാരന്‍ 'ചാര്‍ളി ചാപ്ലിനു ' സമൂഹത്തിലെ ഒരുപറ്റം ആള്‍ക്കാര്‍ തിരിച്ചുനല്കിയതു കണ്ണീരും , കൈപ്പുനീരും മാത്രമായിരുന്നു എന്ന സത്യം ഞാന്‍ വിസ്മരിക്കുന്നില്ല .
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ഒരു വ്യക്തിയെ , വാത്സല്യ നിധിയായ ഒരച്ഛനെ മാധ്യമ വിചാരണനടത്തി കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ എന്തുനേടി ? ഏറെ പോപ്പുലറായ ഒരുവ്യക്തിയേയും , അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെയും തേജോവധം ചെയ്യുകവഴി നിങ്ങളുടെ പരസ്യവരുമാനം പതിന്മടങ്ങു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ കവിഞ്ഞു എന്തു കാട്ടുനീതിയാണ് നിങ്ങള്‍ ഇതിലൂടെ നടപ്പിലാക്കിയത് ? ഇതിനുള്ള എന്തധികാരമാണ് നിങ്ങള്‍ക്ക് പൊതുസമൂഹവും , നിലവിലെ നീതിന്യായ വ്യവസ്ഥയും നിങ്ങള്‍ക്കനുവദിച്ചുതന്നിട്ടുള്ളത് ?
ദിലീപിന്റെ ബന്ധു മിത്രാദികളോ , അനുഭാവികളോ അവരുടെ അറിവിന്റെ വെളിച്ചത്തില്‍ ദിലീപിന് അനുകൂലമായി രണ്ടുവാക്ക് പറഞ്ഞാല്‍ , അതിനെ ' സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി ' എന്നു അധിക്ഷേപിച്ചു തുടര്‍ ചര്‍ച്ചകള്‍ നടത്തി അതും വിറ്റു കാശാക്കും . ഇതിലൂടെ നിങ്ങളുടെ പരസ്യ വരുമാനം പതിന്മടങ്ങു വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതില്‍ കവിഞ്ഞു എന്തു മാധ്യമ ധര്‍മ്മമാണ് ഇതിലൂടെ നടത്തിപ്പോരുന്നത് ?
ആത്യന്തികമായി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീടൊരിക്കല്‍ ദിലീപ് തെറ്റുകാരനല്ലെന്നു കോടതി കണ്ടെത്തിയാല്‍ , അത്യുന്നത നീധി പീഠത്തിന്റെ ആ വിധിയെ എങ്ങിനെ നിങ്ങള്‍ വ്യാഖ്യാനിക്കും ? അതോ , ഊഹാപോഹങ്ങളുടെയും, മുന്‍ വിധികളുടെയും, സ്വാര്‍ത്ഥ താല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ നടത്തിയ പൂര്‍വ്വ വിചാരണകളത്രയും ഒറ്റശ്വാസത്തില്‍ വിഴുങ്ങുകയല്ലാതെ വേറെന്തു കാട്ടികൂട്ടാനാകും നിങ്ങള്‍ക്ക് ?
മുന്‍വിധികളോടെയുള്ള കരുനീക്കങ്ങള്‍ നടത്തി, ദിലീപ് എന്ന ജനപ്രിയ കലാകാരനെ പ്രേക്ഷകലക്ഷങ്ങളുടെ മുന്‍പില്‍ കുറ്റക്കാരനായി മുദ്രകുത്തിയപ്പോള്‍ നിങ്ങള്‍ക്ക് , നിങ്ങളുടെ കള്ളക്കഥകള്‍ തത്കാലം വിജയിച്ചെന്നു തോന്നാം , എന്നാല്‍ ചില്ലിക്കാശിനുവേണ്ടി നടത്തുന്ന ഈ കൊടും ക്രൂരകൃത്യങ്ങള്‍ക്കും , നിങ്ങള്‍ക്കും കാലം മാപ്പുനല്‍കില്ലെന്നുറപ്പാണ് .
പണ്ടൊക്കെ പത്ര മാധ്യമങ്ങള്‍ക്കു ഒരബദ്ധം പിണഞ്ഞാല്‍ , പിന്നീട് യാഥാര്‍ഥ്യം മനസിലാക്കി ഒരു ക്ഷമാപണ കുറിപ്പിലൂടെ തെറ്റു തിരുത്തുക പതിവായിരുന്നു. അത്തരം മാധ്യമ ധര്‍മ്മങ്ങള്‍ക്കു ജനപിന്തുണ ഏറെയായിരുന്നു താനും. എന്നാല്‍ ഇന്നു നിലവിലെ നിയമ സംഹിതയെ മൊത്തത്തില്‍ ' ഹൈ ജാക്ക് ' ചെയ്ത്, പൊതു സമൂഹത്തെയും , നിയമസംഹിതയേയും കുഴപ്പത്തിലാക്കി തങ്ങളാണ് ' സര്‍വാധിപര്‍ ' എന്ന തോന്നലാകാം നിങ്ങളെ കൊണ്ടിങ്ങിനെയൊക്കെ കാട്ടിക്കൂട്ടുന്നത് എന്നേ തോന്നുകയുള്ളൂ തന്മൂലം നിങ്ങളുടെ പിന്ഗാമികളോടു കാണിക്കുന്ന ഈ കൊടും ക്രൂരത സ്വയം വിമര്‍ശനത്തിലൂടെയെങ്കിലും തിരുത്തേണ്ട കാലം അധിക്രമിച്ചു എന്നെങ്കിലും തിരിച്ചറിഞ്ഞാല്‍ നന്ന് .
ശൈശവ ദശയില്‍ ടെലിവിഷനെ പത്രമാധ്യമങ്ങള്‍ ' വിഡ്ഢി പെട്ടി ' എന്നുവിളിച്ച ആ 'ചെല്ലപ്പേര് ' തീര്‍ത്തും അന്വര്‍ത്ഥം ആക്കിമാറ്റാതെ , പുനര്‍ ചിന്തനം നടത്തി ഇനിയെങ്കിലും പൊതുസമൂഹത്തെ ' ബ്രേക്കിംഗ് ന്യൂസില്‍ ' തളച്ചിടാതെ നിലവിലെ നീതിന്യായ വ്യവസ്ഥയ്ക്കനുസരിച്ചു നിലകൊള്ളുകയാണുചിതം .
മലയാള ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ച ഒരുമുന്‍കാല പ്രവര്‍ത്തകന്‍ കൂടിയായ എന്നെകൊണ്ടിത്രയ്ക്കു പ്രതിഷേധം അറിയിക്കാന്‍ കാരണം സമീപകാലത്തെ മാധ്യമങ്ങളിലൂടെ കെട്ടിച്ചമച്ചുവിട്ട പല പല വാര്‍ത്തകളും എന്നെ അത്രമാത്രം വേദനിപ്പിച്ചു എന്നുള്ളതുതന്നെയാണ്.
ധര്‍മ്മവും , നീതിയും ഏവര്‍ക്കും ഒരുപോലെ ലഭ്യമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ,
ഉണ്ണി ശിവപാല്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Unni Shivpal support Dileep, Kochi, News, Facebook, Poster, Media, Advertisement, Cinema, Entertainment, Kerala.

Also Read:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.