'12ാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിച്ചപ്പോൾ, എന്നെത്തന്നെ പഠിപ്പിക്കാനുള്ള ഏക മാർഗം പലതരം പുസ്തകങ്ങളിലൂടെയും വായനയിലൂടെയുമാണ്'; ഫേസ്ബുക് പോസ്റ്റുമായി നടൻ ഉണ്ണി മുകുന്ദൻ
Jun 19, 2021, 16:04 IST
കൊച്ചി: (www.kvartha.com 19.06.2021) മസിൽ മാനെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മലയാളികളുടെ സ്വന്തം ഉണ്ണി മുകുന്ദൻ വായന ദിനത്തിൽ ഉഗ്രൻ കുറിപ്പുമായി വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകാരുമായി പങ്കു വെക്കാറുണ്ട്.
വായന ശീലത്തേയും വായനയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ കുറിപ്പ്. നിങ്ങളുടെ മാനസിക വിവേകം വർധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്താനും ആസ്വദിക്കാനും ഞാൻ ആത്മാർഥമായി റെകെമെന്റ് ചെയ്യുന്നു. എന്നാണ് താരം ഫേസ്ബുക് കുറിപ്പിലൂടെ ആരാധകരുമായി വായന ദിനത്തിന്റെ പ്രാധാന്യവും വിശേഷങ്ങളും പങ്കു വെച്ചത്.
വായന ശീലത്തേയും വായനയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ കുറിപ്പ്. നിങ്ങളുടെ മാനസിക വിവേകം വർധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്താനും ആസ്വദിക്കാനും ഞാൻ ആത്മാർഥമായി റെകെമെന്റ് ചെയ്യുന്നു. എന്നാണ് താരം ഫേസ്ബുക് കുറിപ്പിലൂടെ ആരാധകരുമായി വായന ദിനത്തിന്റെ പ്രാധാന്യവും വിശേഷങ്ങളും പങ്കു വെച്ചത്.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
എന്റെ 20 കളുടെ തുടക്കത്തിൽ പുസ്തകങ്ങളിൽ കൂടി നേടിയ അറിവും വിദ്യാഭ്യാസവും എന്റെ നല്ല ഓർമകളാണ്. 12ാം ക്ലാസിന് ശേഷം പഠനം ഉപേക്ഷിച്ചപ്പോൾ, എന്നെത്തന്നെ പഠിപ്പിക്കാനുള്ള ഏക മാർഗം പലതരം പുസ്തകങ്ങളിലൂടെയും വായനയിലൂടെയുമാണ്.
ഒരാൾ എപ്പോഴും പഠിക്കുന്നു, സ്ഥലവും ഉറവിടവും അപ്രസക്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശാരീരികവും മാനസികവുമായ വളർച്ചയുടെ മെച്ചപ്പെടുത്തലിനായി ശാരീരിക പരിശീലനത്തിലും പോഷകാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരാളായതിനാൽ, നിങ്ങളുടെ മാനസിക വിവേകം വർധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ വായിക്കുന്ന ശീലം വളർത്താനും ആസ്വദിക്കാനും ഞാൻ ആത്മാർഥമായി റെകെമെന്റ് ചെയ്യുന്നു. 'വായനാ ദിനം' ഇന്ന് ആഘോഷിക്കുന്നത് 'കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ' പിതാവ്, അന്തരിച്ച പി എൻ പണിക്കർ സർ, അദ്ദേഹത്തിന്റെ മരണ വാർഷികം ജൂൺ 19 നാണ്! ദീപ് തൃവേദിയുട 'I am Krishna’ എന്ന പുസ്തകമാണ് ഞാൻ ഇപ്പോൾ വായിച്ചികൊണ്ടിരിക്കുന്നത്. 😊
Keywords: News, Kerala, Actor, Cinema, Film, Entertainment, Facebook Post, Facebook, Actor Unni Mukundan, Actor Unni Mukundan Facebook post on Reading Day.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.