SWISS-TOWER 24/07/2023

അങ്ങനെ ടോവിനോ തോമസിന്റെ നല്ല ഭാഗ്യം തെളിഞ്ഞു; ഇനി ചെത്ത് കാറിൽ പറക്കാം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 03.07.2017) മലയാളത്തിലെ യുവ തരംഗം ടോവിനോ തോമസ് തന്റെ സ്വപ്‍നം സാക്ഷാത്കരിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ്. ജര്‍മന്‍ ആഡംബര നിര്‍മാതാക്കളുടെ ലക്ഷ്വറി എസ് യു വി ഓഡി ക്യു സെവന്‍ സ്വന്തമാക്കിയ വിവരം തന്റെ  ഫെയ്‌സ്ബുക്ക്  പേജിലൂടെയാണ് ടോവിനോ ആരാധകരെ അറിയിച്ചത്.

'വളരെ സന്തോഷം തോന്നുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഞാൻ സ്വപ്നം കണ്ടിട്ടില്ലായിരുന്നു. നല്ല ഭാഗ്യത്തിന് നന്ദി! അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഒരു കോടിക്കടുത്താണ് ഓഡി ക്യു സെവന്റെ ഇന്ത്യയിലെ  വില.

 അങ്ങനെ ടോവിനോ തോമസിന്റെ നല്ല ഭാഗ്യം തെളിഞ്ഞു; ഇനി ചെത്ത് കാറിൽ പറക്കാം

ഒരു സഹസംവിധായകനായിട്ട് സിനിമയിൽ വന്ന് പിന്നീട് ചെറിയ വേഷങ്ങളിലൂടെയാണ് ടോവിനോ തോമസ് ശ്രദ്ധിക്കപ്പെടുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ 'എ ബി സി ഡി' എന്ന സിനിമയിലെ രാഷ്ട്രീയക്കാരന്റെ വേഷം താരത്തിന്റെ കഴിവുകളെ പുറത്തു കൊണ്ട് വന്നു. 'എന്ന് നിന്റെ മൊയ്ദീനി'ലെ 'അപ്പു' എന്ന കഥാപാത്രം ടോവിനോയുടെ തലവര മാറ്റിയെന്ന് പറയാം. തുടർന്ന് നായകനായിറങ്ങിയ 'ഒരു മെക്സിക്കൻ അപാരതയും ഗോദയും ഗപ്പിയും' ശ്രദ്ധിക്കപ്പെട്ടതോടെ ടോവിനോ തോമസ് യുവസൂപ്പർ താരങ്ങളുടെ ഇടയിലേക്ക് പതുക്കെ കാലെടുത്ത് വെക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Actor Tovino Thomas bought Audi Q7 car. He posted picture in his Facebook page saying thanks 'Great feeling, driving this home. Something I wouldn't have dreamed a few years ago. Thanks to the good fortune!' he posted.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia