'എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ'; നാദിർശയുടെ സിമ്പതി പിടിച്ചുപറ്റാനുള്ള തന്ത്രമെന്ന വിമര്‍ശനത്തിൽ മറുപടിയുമായി ടിനി ടോം

 


കൊച്ചി: (www.kvartha.com 09.08.2021) 'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ശയ്ക്ക് പിന്തുണയറിയിച്ച ടിനി ടോമിന് നേരെ വൻ വിമർശനമായിരുന്നു ഉയർന്ന് വന്നത്. സിനിമയെ പിന്തുണച്ച് ടിനി ഒരു പോസ്റ്റിട്ടിരുന്നു. ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.

എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഈ വിഷയം സഭയിൽ നേരിട്ട് ചോദ്യം ചെയ്യാൻ താങ്കൾ ധൈര്യപ്പെടുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു ടിനി ടോം ഫേസ്ബുകിൽ മറുപടി പറഞ്ഞത്.

'എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ'; നാദിർശയുടെ സിമ്പതി പിടിച്ചുപറ്റാനുള്ള തന്ത്രമെന്ന വിമര്‍ശനത്തിൽ മറുപടിയുമായി ടിനി ടോം


ടിനി ടോമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

Jesus is my super star ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് ,ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നത് ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ a.c.sഎസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണ്ണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു. എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,'ഒരു ജാതി ഒരു മതം ഒരു ദൈവം'

അതേസമയം, വിഷയത്തിൽ നാദിർശയ്ക്ക് പിന്തുണ അറിയിച്ച് ഫെഫ്ക ഉൾപെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തല്‍പര കക്ഷികള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും പൊതുസമൂഹം പിന്തുണ നല്‍കണമെന്നും ഫെഫ്ക വ്യക്തമാക്കി.

ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ശയുടെ തീരുമാനത്തെ ഫെഫ്ക അനുകൂലിച്ചു.


Keywords:  News, Kochi, Kerala, State, Entertainment, Film, Cinema, Actor, Social Media, Facebook Post, Facebook, Eesho, Actor Tini Tom facebook on 'Eesho' film.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia