'ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു, ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും, അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും'; ടൈഗര്‍ സിനിമയിലെ മാസ് ഡയലോഗുമായി സുരേഷ് ഗോപി
Apr 3, 2021, 19:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 03.04.2021) തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടൈഗര്‍ സിനിമയിലെ മാസ് ഡയലോഗുമായി സുരേഷ് ഗോപി. ശക്തന്‍ മാര്‍കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ പ്രവര്‍ത്തകകരുടെ പ്രധാന പ്രചാരണ വിഷയം. ഇടതുവലതു മുന്നണികളെ കടന്നാക്രമിച്ചാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രസംഗം.
വലിയ അപകട സാഹചര്യത്തിലാണു മാര്‍കറ്റിന്റെ പ്രവര്‍ത്തനമെന്ന് പറഞ്ഞ സുരേഷ് ഗോപി എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍നിന്നും ഒരു കോടി എടുത്ത് ഞാന്‍ മാര്‍കറ്റ് നവീകരിച്ച് കാണിച്ചുതരാം എന്നു പറഞ്ഞു.
പ്രസംഗം ഇങ്ങനെ;
എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരു കോടി എടുത്ത് ഞാന്‍ മാര്‍കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വില്‍ക്കുന്ന കടയില്‍ പോയിവരെ ഞാന്‍ പറഞ്ഞു. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.
ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസ്സിലാക്കണം. ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ കുടുംബത്തില്‍നിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സിപിഎംസിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട.
ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ ആറിന് അവര്‍ ചെയ്യും.' സുരേഷ് ഗോപി പറഞ്ഞു.

Keywords: Actor Suresh Gopi's viral speech in Thrissur, Thrissur, News, Assembly-Election-2021, Suresh Gopi, Actor, BJP, Cinema, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.