മദ്യലഹരിയില്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ പ്രമുഖ നടന്റേയും സുഹൃത്തുക്കളുടേയും സംഘട്ടനം; കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ദേഹത്തുതട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം എത്തിയത് പൊരിഞ്ഞ സംഘട്ടനത്തിലേക്ക്, നടനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്
Mar 19, 2019, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 19.03.2019) മദ്യലഹരിയില്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ പ്രമുഖ നടന്റേയും സുഹൃത്തുക്കളുടേയും സംഘട്ടനം. കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ ദേഹത്തുതട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം എത്തിയത് പൊരിഞ്ഞ സംഘട്ടനത്തിലേക്ക്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ നടനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
നടന്‍ സുധീറും സംഘവുമാണ് നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ സംഘര്‍ഷമുണ്ടാക്കിയിത്. സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്എല്‍ പുരത്തുവച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
എസ്എല്‍ പുരത്ത് ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് നടുറോഡില്‍ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നടന്‍ സുധീറും രണ്ടു സുഹൃത്തുകളും എസ്എല്‍ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികില്‍ ആഢംബര കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇതു ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്നു ഡോര്‍ തുറന്ന് പുറത്തിറങ്ങിയ സുധീര്‍, അനൂപിനെ സിനിമാ സ്‌റ്റൈലില്‍ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെ മറ്റൊരു വഴിയാത്രക്കാരനായ ഹരീഷിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും ചെയ്തു. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.
ഒടുവില്‍ നടനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ ഇവരെ പോലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീറിനെയും സുഹൃത്തുക്കളെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor sudheer sukumar fight in public, Alappuzha, News, Cine Actor, attack, Police, Case, Complaint, Video, Cinema, Entertainment, Kerala.
നടന്‍ സുധീറും സംഘവുമാണ് നടുറോഡില്‍ സിനിമാ സ്‌റ്റൈലില്‍ സംഘര്‍ഷമുണ്ടാക്കിയിത്. സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴ എസ്എല്‍ പുരത്തുവച്ചാണ് നടന്‍ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
എസ്എല്‍ പുരത്ത് ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് നടുറോഡില്‍ കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. നടന്‍ സുധീറും രണ്ടു സുഹൃത്തുകളും എസ്എല്‍ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികില്‍ ആഢംബര കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ കാറിന്റെ വാതില്‍ തുറന്നപ്പോള്‍ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇതു ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
തുടര്‍ന്നു ഡോര്‍ തുറന്ന് പുറത്തിറങ്ങിയ സുധീര്‍, അനൂപിനെ സിനിമാ സ്‌റ്റൈലില്‍ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെ മറ്റൊരു വഴിയാത്രക്കാരനായ ഹരീഷിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും ചെയ്തു. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു. ഇതുകണ്ട നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി.
ഒടുവില്‍ നടനെയും സുഹൃത്തുക്കളെയും നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയെങ്കിലും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ ഇവരെ പോലീസ് വിട്ടയച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീറിനെയും സുഹൃത്തുക്കളെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
Keywords: Actor sudheer sukumar fight in public, Alappuzha, News, Cine Actor, attack, Police, Case, Complaint, Video, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.