നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി; വധു സ്റ്റെഫി ഫ്രാന്‍സിസ്

 



കൊച്ചി: (www.kvartha.com 21.03.2022) നടനും സംവിധായകനും തിരക്കഥാകൃത്തുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഫെഫ്ക വര്‍കിങ്ങ് ജനറല്‍ സെക്രടറി കൂടിയാണ് സോഹന്‍ സീനുലാല്‍.

സിദ്ദിഖ് ലാലിന്റെ 'കാബൂളിവാല' എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ സീനുലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ശാഫിയുടെ 'വണ്‍ മാന്‍ ഷോ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 2011-ല്‍ മമ്മൂട്ടിയെ നായകനായ 'ഡബിള്‍സ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് 'വന്യം', 'അണ്‍ലോക്' എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. 

നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി; വധു സ്റ്റെഫി ഫ്രാന്‍സിസ്


എബ്രിഡ് ഷൈനിന്റെ 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലെ സോഹന്‍ സീനുലാലിന്റെ കഥാപാത്രം ശ്രദ്ധേയമായി. പുതിയ നിയമം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തോപ്പില്‍ ജോപ്പന്‍, ഗ്രേറ്റ് ഫാദര്‍, സൈറ ബാനു, പരോള്‍, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട, ബ്രോ ഡാഡി തുടങ്ങി 40ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

Keywords:  News, Kerala, State, Kochi, Entertainment, Cinema, Cine Actor, Director, Marriage, Actor Sohan Seenulal got Married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia