ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ ബന്ധു

 


ADVERTISEMENT


കൊച്ചി: (www.kvartha.com 22.07.2020) ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. മമ്മൂട്ടിയുടെ ബന്ധു കൂടിയായ ഫര്‍സാനയാണ് വധു. സാമൂഹ്യമാധ്യമത്തിലൂടെ റോഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ ബന്ധു

വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന് റോഷന്‍ പറഞ്ഞു. തന്റെ സഹോദരിക്ക് ഫര്‍സാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം വ്യക്തമാക്കി.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനായ റോഷന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷന്‍ ബഷീര്‍ ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായി. ദൃശ്യത്തിന്റെ റീമേക്കുകളിലും റോഷന്‍ ബഷീര്‍ വേഷമിട്ടിട്ടുണ്ട്. തെലുങ്കിലും തമിഴിലും ദൃശ്യത്തില്‍ അഭിനയിച്ച റോഷന്‍ ബഷീര്‍ വിജയ്‌യുടെ ഭൈരവ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
 


View this post on Instagram

A post shared by Roshan Basheer (@roshan_rb) on
Keywords: News, Kerala, Kochi, Entertainment, Social Network, Actor, Cine Actor, Cinema, Marriage, Mammootty, Instagram, Actor Roshan to marry Mammootty's relative Farzana
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia