Marriage | നടന് രാഹുല്‍ മാധവ് വിവാഹിതനായി; വധു ദീപശ്രീ; ആശംസകളുമായി താരങ്ങള്‍
Mar 14, 2023, 09:31 IST
കൊച്ചി: (www.kvartha.com) നടന് രാഹുല്‍ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ലളിതമായ രീതിയില്‍ ബെംഗ്ളൂറില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സിനിമാമേഖലയില്‍ നിന്ന് ഉള്‍പെടെയുള്ള അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.
സംവിധായകന് ഷാജി കൈലാസ്, പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ ബാദുഷ, നടന് സൈജു കുറുപ്പ്, നരേന് തുടങ്ങിയവരും വധൂവരന്മാര്ക്ക് ആശംസയുമായി രംഗത്തെത്തി. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2009ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രമായ അതേ നേരം, അതേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ സിനിമയില്‍ എത്തിയത്. 2011ല്‍ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മെമ്മറീസ്, കടുവ, പാപ്പന്, ആദം ജോണ്‍, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിലാണ് രാഹുല്‍ മാധവ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഹൊറര്‍ ത്രിലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഭാവന ആണ് നായിക. മെഡികല്‍ കാംപസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. അജ്മല്‍ അമീര്‍, അനുമോഹന്‍, രണ്‍ജി പണിക്കര്‍ ,ചന്തു നാഥ്, ജി സുരേഷ് കുമാര്‍ നന്ദു ലാല്‍, ഡെയ്ന്‍ ഡേവിഡ്, വിജയകുമാര്‍, ബിജു പപ്പന്, കോട്ടയം നസീര്‍, ദിവ്യാ നായര്‍, സോനു എന്നിവരും ഹണ്ടില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Keywords: News, Kerala, State, Kochi, Marriage, Entertainment, Actor, Cinema, Cine Actor, Social-Media, Actor Rahul Madhav got married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.