ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു, ഈ പ്രായത്തിലും ജോലി ചെയ്യുന്നു, എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല; സിനിമയില്‍ വേഷങ്ങളില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടന്‍ രാഘവന്‍
Sep 26, 2021, 17:43 IST
കൊച്ചി: (www.kvartha.com 26.09.2021) ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു, എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല. സിനിമയില്‍ വേഷങ്ങളില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടന്‍ രാഘവന്‍.
കഴിഞ്ഞദിവസമാണ് ഒരു നിര്‍മാതാവ് സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു:
രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നുമായിരുന്നു പോസ്റ്റ്.
എന്നാല്‍ ഈ പ്രചരണം വാസ്തവവിരുദ്ധമാണെന്നും താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നുംമായിരുന്നു രാഘവന്റെ പ്രതികരണം. വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒരു സെയ്ഫ് മെയ്ഡ് വ്യക്തിയാണ് ഞാനെന്നും വ്യക്തമാക്കുന്നു. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്.
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല. നിലവില്‍ തനിക്ക് ജീവിക്കാനുള്ള അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തെലുങ്കില്‍ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അഭിനയിച്ചു വരുന്നു. ഞാന്‍ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. എനിക്ക് നിലവില്‍ യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ല. എനിക്ക് പറ്റാവുന്നിടത്തോളം കാലം അഭിനയിക്കുമെന്നും രാഘവന്‍ പറഞ്ഞു.
Keywords: Actor Raghavan reacts fake news, Kochi, News, Cine Actor, Fake, Cinema, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.