SWISS-TOWER 24/07/2023

'ആരാണ് ഓമനത്തം തുളുമ്പുന്ന സൗന്ദ്യത്തില്‍ മയങ്ങാത്തത്, എന്നാല്‍ അവള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടില്ല'; റോക്‌സിയെ ചേര്‍ത്തു പിടിച്ച് പൃഥ്വിരാജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 21.02.2022) പൂച്ചയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോടോ പങ്കുവച്ച് നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ പൃഥ്വിരാജ് സുകുമാരന്‍. തന്റെ വളര്‍ത്ത് പൂച്ചയ്‌ക്കൊപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. 

പൂച്ചയുടെ ഓമനത്തം തുളുമ്പുന്ന സൗന്ദ്യത്തില്‍ മയങ്ങാത്തവര്‍ ആരാണുള്ളത്? താനും അത്തരത്തില്‍ പൂച്ചയില്‍ മയങ്ങിയിരിക്കുകയാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Aster mims 04/11/2022

പഞ്ഞിക്കെട്ടുപോലെ രോമങ്ങളുള്ള പൂച്ചക്കുട്ടിയെ ചേര്‍ത്തുപിടിച്ച നടന്റെ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്യുകയും കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തത്. റോക്‌സി എന്ന് പേരിട്ടിരിക്കുന്ന പൂച്ചക്കുട്ടി പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ടതാണ്.

'ആരാണ് ഓമനത്തം തുളുമ്പുന്ന സൗന്ദ്യത്തില്‍ മയങ്ങാത്തത്, എന്നാല്‍ അവള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടില്ല'; റോക്‌സിയെ ചേര്‍ത്തു പിടിച്ച് പൃഥ്വിരാജ്


ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. കോമഡി എന്‍ര്‍റ്റെയ്‌നര്‍ ആയ ചിത്രത്തില്‍ അച്ഛനും മകനുമായാണ് പൃഥ്വിയും മോഹന്‍ലാലും എത്തിയത്. 

ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക് ചെയ്യുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും വേഷമിടുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തത്. എന്നാല്‍ റീമേക് വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. 

മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ബ്രോ ഡാഡിയില്‍ എത്തിയത്. ലാലു അലക്‌സ് അവതരിപ്പിച്ച കുര്യന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 


Keywords: News, Kerala, State, Kochi, Entertainment, Prithvi Raj, Cinema, Actor, Cine Actor, Business, Finance, Animals, Instagram, Actor Prithviraj Sukumaran shares photo with his pet cat Roxie
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia