ലാലേട്ടനെ പോലെ സുചിത്ര ചേച്ചിയും കിടിലം കുക്ക്; മോഹന്‍ലാലിന്റെ ഭാര്യയുടെ പാചക വിശേഷങ്ങള്‍ പൃഥ്വിരാജ് പങ്കുവയ്ക്കുന്നു

 


തിരുവനന്തപുരം: (www.kvartha.com 27.08.2020) മോഹന്‍ലാല്‍ അഭിനയ കലയില്‍ മാത്രമല്ല പാചക കലയിലും തമ്പുരാനാണ്. അദ്ദേഹത്തിന്റെ കൈപ്പുണ്യം രുചിക്കാത്ത താരങ്ങള്‍ മലയാളത്തില്‍ കുറവാണ്. ലൂസിഫറിന്റെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ നിരവധി വിഭവങ്ങള്‍ പൃഥ്വിരാജിന് ഉണ്ടാക്കിക്കൊടുത്തിരുന്നു. അടുത്തിടെ മോഹന്‍ലാലിന്റെ ഇളമക്കരയിലെ വീട്ടില്‍ പൃഥ്വിരാജിനെ വിരുന്നിന് ക്ഷണിച്ചിരുന്നു. ഇത്തവണ യുവതാരത്തെ അത്ഭുതപ്പെടുത്തിയത് മോഹന്‍ലാലല്ല, അദ്ദേഹത്തിന്റെ ഭാര്യ സുചിത്രയാണ്. പൗരസ്ത്യ ശൈലിയിലുള്ള മീന്‍ കറിയും ചോറുമാണ് സുചിത്ര പൃഥ്വിരാജിനായി ഒരുക്കിയത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൃഥിരാജിനൊപ്പം ഭാര്യ സുചിത്രയേയും വിരുന്നിന് ക്ഷണിച്ചിരുന്നു. 
ലാലേട്ടനെ പോലെ സുചിത്ര ചേച്ചിയും കിടിലം കുക്ക്; മോഹന്‍ലാലിന്റെ ഭാര്യയുടെ പാചക വിശേഷങ്ങള്‍ പൃഥ്വിരാജ് പങ്കുവയ്ക്കുന്നു

ലോക്ഡൗണ്‍ കാലത്ത് ചെന്നൈയിലെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു മോഹന്‍ലാലിന്റെ പ്രധാന പണി. തന്റെ കൂട്ടുകാരികള്‍ വീട്ടിലെ വിഭവങ്ങളുടെ ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പിലിടുമ്പോള്‍ താന്‍ ഭര്‍ത്താവ് എനിക്കായി ഉണ്ടാക്കിയ വിഭവങ്ങളുടെ ഫോട്ടോ ഇട്ട് അവരെയെല്ലാം ഞെട്ടിച്ചെന്ന് സുചിത്ര പറയുന്നു.ഇന്ത്യന്‍, കോണ്ടിനെന്റല്‍ ആഹാരങ്ങള്‍ മോഹന്‍ലാല്‍ നന്നായി പാചകം ചെയ്യും. ദുബൈയില്‍ റസ്റ്റോറന്റ് നടത്തുന്നും ആഹരത്തോടും പാചകത്തോടുമുള്ള ഇഷ്ടം കൊണ്ടാണ്.

ഒരിക്കല്‍ താരങ്ങളുടെ ഷോ ദുബൈയില്‍ നടക്കുമ്പോള്‍ ഒരാഴ്ചയോളം ചോറ് കിട്ടാതായതോടെ നടന്‍ സിദ്ധിഖ് ദേഷ്യപ്പെട്ടു. അന്ന് രാത്രി സിദ്ധിഖ് ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മേശപ്പുറത്ത് ചോറും മീന്‍ കറിയും അടച്ചുവച്ചിട്ടുണ്ടായിരുന്നു. തന്റെ റസ്‌റ്റോറന്റില്‍ പ്രത്യേകം പറയിപ്പിച്ച് മോഹന്‍ലാല്‍ ഉണ്ടാക്കി കൊണ്ടുവന്നതായിരുന്നു അത്.

ജില്ലയുടെ ചിത്രീകരണ സമയത്ത് വിജയ്ക്കായി മോഹന്‍ലാല്‍ പ്രത്യേകതരം ദോശകള്‍ ഉണ്ടാക്കിക്കൊടുത്തിരുന്നു. വിജയ് അതിന്റെ ഫോട്ടോകള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആഹാരം പാചകം ചെയ്യുന്നതിനൊപ്പം ലോകത്തുള്ള മിക്ക ഭക്ഷണങ്ങളും കഴിക്കുന്നതിലും മോഹന്‍ലാല്‍ പിന്നിലല്ല. യു കെയിലെ ചില റസ്റ്റോറന്റുകളില്‍ നിന്ന് പച്ചമാംസം കഴിച്ച കഥ മുമ്പൊരിക്കല്‍ താരം പങ്കുവച്ചിരുന്നു. 

ഹരികൃഷ്ണന്‍സിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടി ഒരു ദിവസം ഭാര്യ സുള്‍ഫിത്തിനോട് പൊതിച്ചോറ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ കയ്യില്‍ അത് ഇരിക്കുന്നത് കണ്ട് മോഹന്‍ലാല്‍ അത് പിടിച്ചുവാങ്ങിക്കൊണ്ട് പോയി. എല്ലാത്തരത്തിലുമുള്ള ആഹാരം മോഹന്‍ലാലിന് ഏറെ ഇഷ്ടമാണ്. ചെറുപ്പകാലത്ത് പത്തനംതിട്ട അയിരൂരിലെ ബന്ധുവീട്ടില്‍ വെച്ച് കഴിച്ച കപ്പപുഴുങ്ങിയതിന്റെയും മുളക് ചമ്മന്തിയുടെയും രുചി ഒരിക്കല്‍ പറഞ്ഞിരുന്നു.

Keywords:  Actor Prithviraj shares Mohanlal's better half's culinary art, Cooking, Chef, Continental, Oriental, See Bass, Mohanlal, Mammotty, Prithviraj, Dubai, Vijay
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia