SWISS-TOWER 24/07/2023

നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു; നടപടി ബില്ലില്‍ 30ലക്ഷം കുറച്ചു കാട്ടിയതിനെ തുടര്‍ന്ന്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 08.11.2019) നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു. വിലയില്‍ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്. രജിസ്‌ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആര്‍ ടി ഓഫീസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ ആഢംബര കാറിന്റെ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്.

1.64 കോടി രൂപയുടെ ആഡംബര കാറിന് വില 1.34 കോടി രൂപയെന്ന് കുറച്ചുകാണിച്ചാണ് റോഡ് നികുതി അടച്ചത്. എന്നാല്‍ 30 ലക്ഷം രൂപ 'സെലിബ്രിറ്റി ഡിസ്‌കൗണ്ട്' ഇനത്തില്‍ വില കുറച്ചു നല്‍കിയതാണെന്നാണ് ഡീലര്‍ പറയുന്നത്.

നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞു; നടപടി ബില്ലില്‍ 30ലക്ഷം കുറച്ചു കാട്ടിയതിനെ തുടര്‍ന്ന്

പക്ഷേ ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്കു യഥാര്‍ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. അതുകൊണ്ട് ഒമ്പത് ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ വാഹനം രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Actor Prithviraj car registration stop by MVD, Kochi, News, Cine Actor, Cinema, Corruption, Business, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia