SWISS-TOWER 24/07/2023

നടന്‍ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

 



കോട്ടയം: (www.kvartha.com 14.07.2020) ഏതാനും ദിവസം മുന്‍പ് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ നില ഗുരുതരാവസ്ഥയില്‍. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. രണ്ട് ദിവസം മുന്‍പ് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നടന്‍ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

അധ്യാപകനും നാടക പ്രവര്‍ത്തകനുമായിരുന്ന പി ബാലചന്ദ്രന്‍ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയില്‍ പ്രശസ്തനായത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിക്കുകയായിരുന്നു. 2012ല്‍ പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയന്‍, തച്ചോളി വര്‍ഗ്ഗീസ് ചേക്കവര്‍, ഉള്ളടക്കം, അങ്കിള്‍ ബണ്‍, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

Keywords: News, Kerala, Kottayam, Actor, Cinema, Entertainment, Hospital, Treatment, Actor P Balachandran is hospitalized his condition very critical
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia