Wedding Anniversary | 12-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നിവിന്‍ പോളി; ആരാധകരുടെ ശ്രദ്ധ നേടി ഭാര്യയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) 12-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നിവിന്‍ പോളി. ആരാധകരുടെ ശ്രദ്ധ നേടുകയാണ് ഭാര്യയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രം. വിവാഹ വാര്‍ഷിക ആശംസകളുമായി നിവിന്‍ പോളി തന്നെയാണ് ഭാര്യക്കൊപ്പമുള്ള ചിത്രം ഫേസ്ബുകില്‍ പങ്കുവെച്ചത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിവിന്‍ പോളി ഫിസാറ്റില്‍ സഹപാഠിയായിരുന്ന റിന്ന ജോയിയെയാണ് വിവാഹം കഴിച്ചത്. 2010 ഓഗസ്റ്റ് 28നായിരുന്നു ആലുവ സെന്റ് ഡൊമിനിക്‌സ് ചര്‍ചില്‍വച്ച്  ഇരുവരുടെയും വിവാഹം നടന്നത്. ഒരു മകനും മകളും ഇവര്‍ക്കുണ്ട്. മകന്റെ പേര് ദാവീദ് പോളിയെന്നും മകളുടെ പേര് റോസ് ട്രീസ നിവിന്‍ പോളി എന്നുമാണ്.
Aster mims 04/11/2022

Wedding Anniversary | 12-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നിവിന്‍ പോളി; ആരാധകരുടെ ശ്രദ്ധ നേടി ഭാര്യയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചിത്രം


'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന സിനിമയാണ് താരത്തിന്റേതായി ഇനി റിലീസ് ചെയ്യാനുളളത്.  കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ഇത്. 'സ്റ്റാന്‍ലി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. 

നിവിന്‍ പോളിയെ കൂടാതെ സാനിയ ഇയ്യപ്പന്‍, സിജു വിത്സണ്‍, അജു വര്‍ഗീസ്, മാളവിക, ഗ്രേസ് ആന്റണി, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയേറ്ററുകളില്‍ എത്തും.

 

Keywords:  News,Kerala,State,Kochi,Actor,Cinema,Entertainment,Facebook, Actor Nivin Pauly celebrates Wedding anniversary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script