Niranj Maniyanpilla | നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു; വധു ഫാഷന്‍ ഡിസൈനര്‍ നിരഞ്ജന

 


ADVERTISEMENT

 
കൊച്ചി: (www.kvartha.com) യുവ മലയാള നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. ഫാഷന്‍ ഡിസൈനര്‍ നിരഞ്ജനയാണ് വധു. ഡിസംബറിലെ ആദ്യ ആഴ്ച വിവാഹം നടക്കുമെന്നാണ് റിപോര്‍ട്. വിവാഹത്തിനുശേഷം അടുത്ത ദിവസങ്ങളില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി തിരുവനന്തപുരത്ത് വിരുന്നും സംഘടിപ്പിക്കും.
Aster_MIMS

നടന്‍ മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനായ നിരഞ്ജ് 'ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം 'ഡ്രാമ' അടക്കമുള്ളവയില്‍ നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്. 

Niranj Maniyanpilla | നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു; വധു ഫാഷന്‍ ഡിസൈനര്‍ നിരഞ്ജന


സാജന്‍ ആലും മൂട്ടില്‍ സംവിധാനം ചെയ്ത 'വിവാഹ ആവാഹന'മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. പുതുമുഖം നിതാരയായിരുന്നു ചിത്രത്തില്‍ നായികയായത്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍.

പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡെല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂടില്‍നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

Keywords:  News,Kerala,State,Marriage,Entertainment,Actor,Cinema,Lifestyle & Fashion,Top-Headlines,Latest-News, Actor Niranj Maniyanpilla Raju getting married
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia