നടിയും മുന്‍ മിസ് ഇന്‍ഡ്യയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
Oct 29, 2021, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പനാജി: (www.kvartha.com 29.10.2021) സിനിമ താരം നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോവയില്‍ പാര്‍ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് നടിയും മുന്‍ മിസ് ഇന്‍ഡ്യയുമായ നഫീസ പാര്‍ടിയില്‍ ചേര്‍ന്നത്.
2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രമുഖരെ പാര്‍ടിയില്‍ അണിനിരത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് മമത ബാനര്‍ജി ഗോവയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയം മനസിലാക്കുകയാണ് മമതയുടെ സന്ദര്‍ശന ലക്ഷ്യം.

മൂന്നുദിവസമാണ് മമതയുടെ ഗോവ സന്ദര്‍ശനം. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ഗോവയിലെത്തിയ മുഖ്യമന്ത്രിയെ തൃണമൂല്‍ എം പി ഡെറിക് ഒബ്രിയാന്‍, മറ്റു പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സമുദായ പ്രതിനിധികളുമായി മമത കൂടിക്കാഴ്ച നടത്തും. ബംഗാളില്‍ നേടിയ വന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവയും ത്രിപുരയും പിടിച്ചെടുക്കുകയാണ് തൃണമൂലിന്റെ അടുത്ത ലക്ഷ്യം.
മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി ബിഗ്ബി എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് നഫീസ അലി. സാമൂഹ്യപ്രവര്‍ത്തക കൂടിയായ നഫീസ അലി എയ്ഡ്‌സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്‍ഡ്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.