നടന് മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന 'കപ്പേള' ചിത്രം തെലുങ്കിലേക്ക്; അന്ന ബെന്നിന്റെ റോളില്‍ ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രന്
Nov 27, 2020, 10:08 IST
കൊച്ചി: (www.kvartha.com 27.11.2020) നടന് മുസ്തഫയുടെ ആദ്യ സംവിധാനത്തിലൂടെ പിറന്ന 'കപ്പേള' ചിത്രം തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് അന്ന ബെന്നിന്റെ റോളില്‍. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്. സിത്താര എന്റര്ടെയിന്മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സംവിധായകന് മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന് ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അന്ന ബെന്‍, റോഷന്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ കപ്പേള, നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തതിന് ശേഷം കൂടുതല്‍ ജനശ്രദ്ധനേടിയിരുന്നു. നെറ്റ്ഫ്ളിക്സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു.
ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.