വൈറലായി 'വില്‍ ബി ബാക് എഗൈന്‍': സോഷ്യൽ മീഡിയയിൽ ഫോടോ ഷൂടുമായി മോഹൻലാൽ, ആവേശത്തോടെ ആരാധകരും

 


കൊച്ചി: (www.kvartha.com 02.07.2021) മലയാളികളുടെ സൂപെർ സ്റ്റാർ ആണ് മോഹൻലാൽ. നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ എക്കാലവും താര രാജാവാണ് അദ്ദേഹം. സോഷ്യൽ മീഡിയകളിൽ ലാലേട്ടന്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകൾക്കും കാത്തിരിപ്പാണ് ആരാധകർ. ഇപ്പോഴിതാ സൂപെര്‍സ്റ്റാറിന്റെ ഫോടോഷൂട് മേകിങ്ങ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.

'വില്‍ ബി ബാക് എഗൈന്‍' തലക്കെട്ടോടു കൂടി പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയില്‍ മോഹന്‍ലാല്‍ കൂടുതല്‍ ചെറുപ്പമായതായി തോന്നിപ്പിക്കുന്നുണ്ട്.

വൈറലായി 'വില്‍ ബി ബാക് എഗൈന്‍': സോഷ്യൽ മീഡിയയിൽ ഫോടോ ഷൂടുമായി മോഹൻലാൽ, ആവേശത്തോടെ ആരാധകരും

സംവിധായകന്‍ അനീഷ് ഉപാസനയുടെ ഫേസ്ബുക് പേജിലാണ് മോഹന്‍ലാലിന്റെ ഫോടോഷൂട് മേകിങ്ങ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ പല ഫോടോഷൂടുകളും പ്രേക്ഷകർക്കിടയിൽ ഹിറ്റാവാറുണ്ട്. ഫോടോഷൂടില്‍ ക്യാമറ ചെയ്തിരിക്കുന്നത് അനീഷ് തന്നെയാണ്.

കൈയില്‍ ഒരു കപ്പ് പിടിച്ച്‌ ചരിഞ്ഞും ചിരിച്ചും ലാലേട്ടന്‍ ഫോടോയ്ക്ക് പോസ് ചെയ്യുന്നുണ്ട് വിഡിയോയില്‍. കസേരയില്‍ ഇരിക്കുന്ന താരത്തെയും അദ്ദേഹത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന അനീഷിനെയും കാണാം.


Keywords:  News, Kochi, Mohanlal, Photo, Shoot, Actor, Film, Entertainment, Cinema, Actor Mohanlal, Photoshoot video, Actor Mohanlal viral photoshoot video. 
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia