SWISS-TOWER 24/07/2023

വിവാഹ വാര്‍ഷികം ഫെയ്ബുക്കിലൂടെ ആരാധകരെ അറിയിച്ച് ലാലേട്ടന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 29.04.2016) മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 28 ാം വിവാഹ വാര്‍ഷികം ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിയറ്റ്‌നാമിലെ സുഹൃത്തുക്കള്‍ക്കൊപ്പം ലളിതമായ രീതിയിലാണ് ലാലേട്ടന്റെ വിവാഹ വാര്‍ഷിക ആഘോഷം നടന്നത്.

പ്രണയം ജീവിതത്തിലേക്ക് വഴിമാറിയ വിവാഹം പക്ഷേ ഒരിക്കല്‍ ജാതകപൊരുത്തം ഇല്ലെന്ന കാരണത്തില്‍ മുടങ്ങിപ്പോയതാണത്രേ. ഇരുവരുടെയെും ജാതക പൊരുത്തം ശരിയില്ലെന്ന് ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചിരുന്നു.
എന്നാല്‍ പിന്നീട് അത് തെറ്റാണെന്നും ജാതകപൊരുത്തം ഉണ്ടെന്നും ഉറപ്പ് വരുത്തി വിവാഹം നടക്കുകയായിരുന്നു.
വിവാഹ വാര്‍ഷികം ഫെയ്ബുക്കിലൂടെ ആരാധകരെ അറിയിച്ച് ലാലേട്ടന്‍

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു സുചിത്ര. വിവാഹത്തിന് മുമ്പ് എന്നും ലാലിന് കത്തുകളും കാര്‍ഡുകളും അയക്കുമായിരുന്നു. അങ്ങനെ ഒടുവില്‍ ഇവര്‍ പ്രണയത്തിലാകുകയും പ്രണയം പിന്നീട് വിവാഹത്തില്‍ എത്തുകയുമായിരുന്നു.

1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാല്‍ സുചിത്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. പ്രണവ് മോഹന്‍ലാല്‍, വിസ്മയ എന്നിവരാണ് മക്കള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിമുരുകന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ അവധിക്കാല ആഘോഷങ്ങള്‍ക്കായി
 വിദേശത്തേക്ക് പോയത്.
.




Keywords: Kochi, Mohanlal, wedding, Facebook, Cine Actor, Cinema, Actor, Entertainment, Suchitra,  Wedding Anniversary. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia