SWISS-TOWER 24/07/2023

തമിഴ് റാപെര്‍ അറിവിന്റെ വൈറലായ 'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി:(www.kvartha.com 04.10.2021) മലയാളികളുടെ പ്രിയപ്പെട്ടതാരം
മോഹന്‍ലാല്‍ അഭിനയരംഗത്ത് മാത്രമല്ല, സംഗീതവും പാട്ടും വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ 'കഹോണ്‍' ഡ്രം എന്ന സംഗീതോപകരണത്തില്‍ താളം പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. തമിഴ് റാപെര്‍ അറിവിന്റെ വൈറലായ 'എന്‍ജോയ് എന്‍ജാമി' എന്ന ഹിറ്റ് ഗാനത്തിനാണ് മോഹന്‍ലാല്‍ താളം പിടിക്കുന്നത്. 
Aster mims 04/11/2022

മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്റെ ഷൂട് പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബാണ് അവരുടെ ഫേസ്ബുക് അകൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. കോടികള്‍ ഇന്‍ഡസ്ട്രിയില്‍ ഇട്ടിട്ട് ഒരു ടെന്‍ഷനും ഇല്ലാതെ കൊട്ടിക്കളിക്കുകയാണ് എന്നൊക്കെയാണ് ചില ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. 

തമിഴ് റാപെര്‍ അറിവിന്റെ വൈറലായ 'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് മോഹന്‍ലാല്‍; വീഡിയോ വൈറല്‍


ട്വല്‍ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഇടുക്കിയിലെ കുളമാവ് ആയിരുന്നു പ്രധാന ലൊകേഷന്‍. മിസ്റ്റെറി ത്രിചെര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Keywords:  News, Kerala, State, Kochi, Mohanlal, Entertainment, Cinema, Video, Social Media, Viral, Actor Mohanlal play cajon for enjoy enjami song, Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia