ഒരുപാട് സന്തോഷം, തുടര്‍ന്നും വലിയ വലിയ സ്ഥാനങ്ങളിലെത്താന്‍ കഴിയട്ടെ, പ്രാര്‍ഥനകള്‍, ആശംസകള്‍; കേരള സര്‍വകലാശാല എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്യ ഉണ്ണിക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍

 


ചവറ (കൊല്ലം ): (www.kvartha.com 08.01.2021) ഒരുപാട് സന്തോഷം, തുടര്‍ന്നും വലിയ വലിയ സ്ഥാനങ്ങളിലെത്താന്‍ കഴിയട്ടെ, പ്രാര്‍ഥനകള്‍, ആശംസകള്‍. കേരള സര്‍വകലാശാല എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്യ ഉണ്ണിക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍. ആര്യയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമല്ല ഈ വിജയം. പക്ഷേ, നടന്‍ മോഹന്‍ലാലിന്റെ വിളിയോടെ അപ്രതീക്ഷിതമായൊരു സമ്മാനം പിന്നാലെയെത്തിയതിന്റെ വിസ്മയത്തുമ്പത്താണ് ആര്യ.

കേരള സര്‍വകലാശാല എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്യ ഉണ്ണിക്ക് ഫലം അറിഞ്ഞതുമുതല്‍ അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ താനേറെ ആരാധിക്കുന്ന നടനവിസ്മയം മോഹന്‍ലാലിന്റെ വിളി കാതിലെത്തിയതാണ് ആര്യയെ ഏറ്റവുമധികം ആഹ്ലാദിപ്പിച്ചത്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ;

ഒരുപാട് സന്തോഷം, തുടര്‍ന്നും വലിയ വലിയ സ്ഥാനങ്ങളിലെത്താന്‍ കഴിയട്ടെ, പ്രാര്‍ഥനകള്‍, ആശംസകള്‍; കേരള സര്‍വകലാശാല എംഎ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആര്യ ഉണ്ണിക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍
'ഒരുപാട് സന്തോഷം. തുടര്‍ന്നും വലിയ വലിയ സ്ഥാനങ്ങളിലെത്താന്‍ കഴിയട്ടെ. പ്രാര്‍ഥനകള്‍, ആശംസകള്‍. ഷിബു ബേബിജോണ്‍ പറഞ്ഞാണ് വിവരമറിഞ്ഞത്' ലാല്‍ പറഞ്ഞ് നിര്‍ത്തി. ആവേശത്തിന്റെ അദ്ഭുത ലോകത്തുനിന്ന് താഴെയിറങ്ങിയ ആര്യയുടെ ആദ്യ പ്രതികരണം: 'ഇതൊരു സമ്മാനമാണ്. ഷിബു സാര്‍ നല്‍കിയ വിലപ്പെട്ട സമ്മാനം. റാങ്ക് വിവരമറിഞ്ഞ് ചവറ ചെറുശേരിഭാഗത്തെ പെരുമന തെക്കതില്‍ വീട്ടിലെത്തി പൊന്നാടയണിയിച്ച മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ ആണു മോഹന്‍ലാലിനെ വിവരമറിയിച്ചത്.

ഹയര്‍ സെക്കന്‍ഡറിയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി ജയിച്ച ആര്യയ്ക്ക് ഡിഗ്രിക്ക് നാലാം റാങ്കുണ്ടായിരുന്നു. കൊല്ലം എസ്എന്‍ കോളജിലെ അധ്യാപകരുടെ പിന്തുണയും പ്രാര്‍ഥനയും എന്നും ഒപ്പമുണ്ടായിരുന്നതിനാല്‍ വിജയപ്രതീക്ഷയ്ക്ക് ഒരിക്കലും മങ്ങലേറ്റിട്ടില്ല. ഓട്ടോ കണ്‍സള്‍ട്ടന്റായ അച്ഛന്‍ ഉണ്ണിക്കൃഷ്ണന്‍ നായരും അമ്മ വിജയലക്ഷ്മിയമ്മയും മകള്‍ക്കു പിന്തുണ നല്‍കി.

അമ്മയും ആര്യയും വീട്ടില്‍ ട്യൂഷന്‍ നടത്തുന്നുണ്ട്. ട്യൂഷനില്‍നിന്നുള്ള വരുമാനവും സ്‌കോളര്‍ഷിപ്പുകളുമാണ് പഠനത്തിനുപയോഗിച്ചത്. സഹോദരന്‍ ആകാശ് ഐടിഐ പഠനം പൂര്‍ത്തിയാക്കി എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ട്രെയിനിയാണ്. കോളജ് അധ്യാപികയാവുക എന്ന ലക്ഷ്യത്തിനായി പഠനത്തില്‍ മുഴുകിയിരിക്കുമ്പോഴാണ് റാങ്ക് വാര്‍ത്തയെത്തിയത്.

Keywords:  Actor Mohanlal congratulates Arya Unni, Kollam, News, Education, Phone call, Actor, Mohanlal, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia