വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ തിളങ്ങി നടന് മോഹന്‍ലാലും ഭാര്യ സുചിത്രയും
Sep 9, 2021, 12:11 IST
ADVERTISEMENT
ഗുരുവായൂര്‍: (www.kvartha.com 09.09.2021) പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ തിളങ്ങി നടന് മോഹന്‍ലാലും ഭാര്യ സുചിത്രയും. രവി പിള്ളയുടെ മകന് ഗണേഷിന്റെയും അഞ്ജനയുടെയും വിവാഹത്തില്‍ പങ്കെടുക്കാനാണ് താരം കുടുംബസമേതം ഗുരുവായൂരിലെത്തിയത്. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ചായിരുന്നു വിവാഹം. വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധിപേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


