SWISS-TOWER 24/07/2023

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുതം; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചുള്ളന്‍ ലുകില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 09.10.2021) മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുത്തന്‍ ഗെറ്റപുകള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് തരംഗമാകുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചുള്ളന്‍ ലുകില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി.
Aster mims 04/11/2022

ചുവപ്പ് ലൈനുള്ള ചെകിന്റെ ഷര്‍ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നില്‍ക്കുന്ന താരത്തിന്റെ ഫോടോയാണ് ശ്രദ്ധനേടുന്നത്. ഫേസ്ബുകിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. 

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുതം; സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചുള്ളന്‍ ലുകില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി, വൈറല്‍


ജനാര്‍ദന്‍, സിദ്ദിഖ്, ശ്വേതാ മേനോന്‍, ധര്‍മ്മജന്‍ അടക്കമുള്ള താരങ്ങളും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. 'മമ്മൂസേ...' എന്നാണ് ജനാര്‍ദനന്‍ കമന്റ് ചെയ്തത്. ഹൃദയ ഇമോജിയാണ് സിദ്ദിഖ് ഇട്ടത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രം എപ്പോഴത്തെയും പോലെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

നവാഗതയായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പുഴുവിന്റെ തിരക്കിലാണ് മമ്മൂട്ടി. മ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിന്‍ സില്‍ സെലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങിവരും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

 

Keywords:  News, Kerala, State, Kochi, Entertainment, Cine Actor, Cinema, Mammootty, Social Media, Facebook, Photo, Viral, Actor Mammootty new photos viral in social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia