അര്‍ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ക്ക് രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മധുപാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്
Mar 26, 2020, 16:32 IST
തിരുവനന്തപുരം: (www.kvartha.com 26.03.2020) കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും രാജ്യമൊട്ടാകെയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യസമ്പര്‍ക്കത്തിലൂടെ വൈറസ് വ്യാപനം തടയുന്നതിനാണ് ഇങ്ങനെയൊരു നടപടി. എന്നാല്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുമുണ്ട്.
അതേസമയം തന്നെ പ്രതിസന്ധിയിലാകുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെയുണ്ട്. അതിന് തെളിവാണ് കഴിഞ്ഞദിവസം അര്‍ധരാത്രിയില്‍ വഴിയില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷകനായത്. ഈ സംഭവത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. ഫേസ് ബുക്കിലൂടെയാണ് മധുപാല്‍ മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്.
മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
മനുഷ്യന്‍ അശരണരാവുമ്പോള്‍ വിളിക്കുന്നത് ദൈവത്തെയാണ്. അരൂപിയായി അത് അഭയം നല്‍കുമോ എന്നറിയില്ല. എന്നാല്‍ പെരുവഴിയില്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ അത്യാപത്തിലകപ്പെട്ട മനുഷ്യരുടെ നിലവിളി രക്ഷകന്‍ കേട്ടു. ആ വചനം രൂപമായി അവര്‍ക്ക് മുന്നില്‍ നിറഞ്ഞു. ഇത് ആലങ്കാരികമായി പറഞ്ഞതല്ല. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ മാത്രം തിരിച്ചറിയുന്നതാണ്.
ചൈനയിലെ വുഹാനില്‍ രോഗികള്‍ക്ക് ആശ്രയമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആ ജനത ആദരപൂര്‍വം യാത്രയാക്കുന്ന ദൃശ്യങ്ങള്‍ കണ്ടു ദൈവത്തെ മുന്നില്‍ കണ്ടത് പോലെ നമസ്‌ക്കരിച്ചു. ഒരിക്കല്‍ മാത്രം കിട്ടിയ നിധിപോലുള്ള ജീവനെ രക്ഷിക്കുവാന്‍ വാക്കാകുന്നത് ഈശ്വരന്‍ തന്നെയാണ്.
ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് ടൊമ്പോയില്‍ യാത്രതിരിച്ച ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരായിരുന്നു വഴിയില്‍ കുടുങ്ങിയത്. 13 പെണ്‍കുട്ടികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിര്‍ത്തിയില്‍ ഇറക്കാന്‍ മാത്രമേ ആകൂവെന്ന് ഡ്രൈവര്‍ പറഞ്ഞു.
മുത്തങ്ങയില്‍ ഇറങ്ങുന്നത് രാത്രിയില്‍ അപകടമായതുകൊണ്ട് തോല്‍പ്പെട്ടിയിലേക്ക് പോയി. അതേസമയം സംഘത്തിലുണ്ടായിരുന്ന ആതിര മുഖ്യമന്ത്രിയുടെ നമ്പറിലേക്ക് വിളിച്ചു. അര്‍ധ രാത്രിയിലും മുഖ്യമന്ത്രി ഫോണ്‍ എടുത്തു. പെണ്‍കുട്ടികളെ എല്ലാവരെയും സ്വന്തം വീട്ടില്‍ എത്തിക്കാനുള്ള നടപടിയും എടുത്തു. വേണ്ട മുന്‍കരുതല്‍ എടുത്തശേഷമാണ് ഇവരെ സ്വന്തം വീടുകളിലേക്ക് പറഞ്ഞയച്ചത്.
Keywords: Actor Madhupal appreciate Pinarayi Vijayan, Thiruvananthapuram, News, Trending, Health, Health & Fitness, Chief Minister, Pinarayi vijayan, Facebook, Post, Actor, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.