'പഴയ ചങ്ങാതിമാരുമായി ഇടപഴകുമ്പോൾ മറഞ്ഞിരിക്കുന്ന ചില ഓർമകളെ നമുക്ക് ഉണർത്താൻ‌ സാധിക്കും ഒരു 5 മിനിട്ട് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകും': ചാക്കോച്ചൻ ചാലെഞ്ച് ഡേ 3 #

 


കൊച്ചി: (www.kvartha.com 12.06.2021) കോവിഡും ലോക്ഡൗൺ സാഹചര്യവും നിലനിൽക്കേ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ചാലെഞ്ചുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന നായകൻ കുഞ്ചാക്കോ ബോബൻ. തനിമയർന്ന അഭിനയ മികവിലൂടെ ആരാധകരുടെ ചോക്ലേറ്റ് ഹീറോ ആയി മാറിയ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.

പഴയ സൗഹൃദങ്ങളെ വിളിച്ചു സംസാരിച്ച് മറഞ്ഞിരിക്കുന്ന പഴയ ഓർമകളെ ഉണർത്താനാകും എന്നാണ് താരം ഫേസ്ബുകിൽ കുറിച്ചത്. ഭൂത കാലത്തിന്റെ സ്മരണകൾ അയവിറക്കാൻ പറ്റിയ മാർഗമാണ് പഴയ സൗഹൃദങ്ങൾ എന്നും ഞാൻ എന്റെ കൂട്ടുകാരെ വിളിച്ചുവെന്നും നിങ്ങളും സുഹൃത്തുക്കളുമായി സംസാരിച് അനുഭവം പങ്കു വെക്കണമെന്നും താരം കുറിച്ചിരിക്കുന്നു.

'പഴയ ചങ്ങാതിമാരുമായി ഇടപഴകുമ്പോൾ മറഞ്ഞിരിക്കുന്ന ചില ഓർമകളെ നമുക്ക് ഉണർത്താൻ‌ സാധിക്കും ഒരു 5 മിനിട്ട് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകും': ചാക്കോച്ചൻ ചാലെഞ്ച് ഡേ 3 #

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

സമയം പുഴ പോലെ മുന്നിലേക്ക് ഒഴുകുമ്പോൾ നമ്മുടെ ഓർമകൾ പിന്നിലേക്ക് മാഞ്ഞു പോകാറുണ്ട് പലപ്പോഴും. എന്നാൽ പഴയ ചങ്ങാതിമാരുമായി ഇടപഴകുമ്പോൾ മറഞ്ഞിരിക്കുന്ന ചില ഓർമകളെ നമുക്ക് ഉണർത്താൻ‌ സാധിക്കും. ഒരു അഞ്ച് മിനിട് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകും. ഞാൻ ഇന്നലെ സന്തോഷ് (ആന്റിന), വിനോദ് (പ്രാണി) എന്നിവരുടെ ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം കുറച്ച് നല്ല സമയം ചെലവഴിച്ചു. ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ കൊണ്ടുവരുന്ന നിരവധി അവസരങ്ങളുണ്ട്. നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായ് ബന്ധപ്പെടുന്നത് തീർച്ചയായും അതിലൊന്നാണ്. ഇന്ന്‌ ഒരു പഴയ ചങ്ങാതിയുമായി കണക്റ്റുചെയ്‌ത് കമൻറ്സിൽ നിങ്ങളുടെ അനുഭവം പങ്കിടുക. ചാലെഞ്ച് സീരീസിന്റെ ഹിന്ദി വിവർത്തനത്തിനായി എന്റെ ഉത്തരേന്ത്യൻ സുഹൃത്തുക്കളിൽ നിന്ന് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ ലഭിക്കുന്നതിനാൽ, ഇത് ഹിന്ദിയിലും പോസ്റ്റുചെയ്യുന്നു.


Keywords:  News, Entertainment, Facebook, Facebook Post, Kerala, State, Cinema, Film, Actor, Actor Kunchacko Boban, Actor Kunchacko Boban Facebook post about his Challenge Day 3 #.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia