SWISS-TOWER 24/07/2023

എനിക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് സ്വാമി അയ്യപ്പന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ കൗശിക് ബാബു

 


ചെന്നൈ: (www.kvartha.com 19.05.2021) സ്വാമി അയ്യപ്പന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ കൗശിക് ബാബുവിന് പെണ്‍കുഞ്ഞ് പിറന്നു. സമൂഹമാധ്യമത്തിലൂടെയാണ് താരം അച്ഛനായ വിവരം പങ്കുവച്ചത്. ഭവ്യയാണ് ഭാര്യ. 2019 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.

എനിക്ക് പെണ്‍കുഞ്ഞ് പിറന്നു; സന്തോഷം പങ്കിട്ട് സ്വാമി അയ്യപ്പന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ കൗശിക് ബാബു

തെലുങ്കില്‍ ബാലതാരമായാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങിയ കൗശിക്, മലയാളത്തില്‍ സ്വാമി അയപ്പന്റെ വേഷം ചെയ്ത് ആരാധകരെ സൃഷ്ടിച്ചു. പിന്നീട് 'വൈറ്റ് ബോയ്‌സ്' എന്ന ചിത്രത്തില്‍ നായകനായി. നര്‍ത്തകനായും കൗശിക് കയ്യടി നേടിയിട്ടുണ്ട്.

Keywords:  Actor Koushik Babu blessed with a baby girl, Chennai, News, Child, Television, Cine Actor, Cinema, Social Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia