രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല; ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 24.05.2020) രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്. എന്നാല്‍ രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസം ഒന്നും തന്നെ താരം പ്രകടിപ്പിച്ചിരുന്നില്ല.

ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ നടന്‍ കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നുവെന്നും എന്നാല്‍ ഫലം പോസിറ്റീവ് എന്നു കണ്ടെത്തുകയായിരുന്നുവെന്നും നടന്‍ ന്യൂസ് 18നോട് പറഞ്ഞു. ഫലമറിഞ്ഞ് ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല; ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു

വീട്ടിലെ മൂന്നാംനിലയിലാണ് കിരണ്‍ ഇപ്പോള്‍ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയില്‍ താമസിക്കുന്നുണ്ട്. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച നടന്നേക്കും.

മുഛ്സേ ദോസ്തീ കരോഗേ, ജൂലി, ധട്കന്‍ തുടങ്ങിയവയാണ് കിരണ്‍ അഭിനയിച്ച ചിത്രങ്ങള്‍. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഗായിക കനിക കപൂര്‍, നിര്‍മാതാവ് കരീം മൊറാനി, നടന്‍ പുരബ് കോഹ്ലി എന്നിവര്‍ക്കാണ് ബോളിവുഡില്‍ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. കരീം മൊറാനിയുടെ രണ്ടു പെണ്‍മക്കള്‍ക്കും കൊറോണ ബാധിച്ചിരുന്നു.

Keywords:  Actor Kiran Kumar Is Coronavirus-Positive And "Quarantined At Home", Mumbai, News, Health & Fitness, Health, Cinema, Actor, Bollywood, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script