SWISS-TOWER 24/07/2023

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസം; നടന്‍ കാര്‍ത്തിക് ആശുപത്രിയില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 21.03.2021) തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസം അനുഭവപ്പെട്ട നടന്‍ കാര്‍ത്തിക് ആശുപത്രിയില്‍. വൈവിധ്യമാര്‍ന്ന അഭിനയം കാഴ്ചവയ്ക്കുന്ന കാര്‍ത്തിക്കിനെ നവരസ നായകന്‍ എന്നാണ് അറിയപ്പെടുന്നത്.

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസം; നടന്‍ കാര്‍ത്തിക് ആശുപത്രിയില്‍
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പാര്‍ടിയായ മനിത ഉരിമൈ കാക്കും പാര്‍ടി തെരഞ്ഞെടുപ്പില്‍ ബിജെപി-എഐഎഡിഎംകെ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷം രാത്രിയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ നടന് ശ്വാസതടസം സംഭവിക്കുകയും സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയായ മലറിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു ഫലം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നടനെ ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു.

അദ്ദേഹം ചികിത്സയില്‍ കഴിയുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീല്‍ചെയറില്‍ ഇരിക്കുന്ന കാര്‍ത്തിക്കിന്റെ ഫോട്ടോകളും അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരും ആരാധകരില്‍ വളരെയധികം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പലരും താരം എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുന്നു.
Aster mims 04/11/2022
തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്വാസ തടസം; നടന്‍ കാര്‍ത്തിക് ആശുപത്രിയില്‍
Keywords:  Actor Karthik hospitalized after sudden illness, Chennai, News, Assembly-Election-2021, Actor, Cinema, Hospital, Treatment, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia