Joju George | കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ വികാരാധീനനായി നടന്‍ ജോജു ജോര്‍ജ്; വാക്കുകള്‍ മുഴുമിപ്പിക്കാതെ വേദിവിട്ടു
Sep 25, 2022, 13:35 IST
തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞദിവസം നടന്ന കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ വികാരാധീനനായി നടന്‍ ജോജു ജോര്‍ജ്. മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കവേയാണ് ജോജു വിങ്ങിപ്പൊട്ടിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഇവിടെ വരെയെത്താന്‍ ഒരുപാട് പേര്‍ സഹായിച്ചെന്നും ജോജു പറഞ്ഞു.
ജോജുവിന്റെ വാക്കുകള്‍:
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. കുറേ പറയണമെന്ന് വിചാരിച്ചാണ് വന്നത്. പക്ഷേ കാര്യങ്ങള്‍ ഇമോഷണലാണ്. എവിടെ നിന്നോ തുടങ്ങിയ യാത്ര ഇവിടെവരെ എത്തിക്കാന്‍ പറ്റി. ഒരുപാടുപേരുടെ സഹായം ഉണ്ടായിട്ടുണ്ട്. ബിജുവേട്ടന്‍, മമ്മൂക്ക തുടങ്ങി എല്ലാവര്‍ക്കും നന്ദി.
നൂറിലേറെ സിനിമകളില്‍ ഇതുവരെ അഭിനയിച്ചു. ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നു. പല പടങ്ങളില്‍ നിന്നെല്ലാം എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട, എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാന്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. ഇതിലും വലിയ ഒരു നേട്ടം എനിക്ക് നേടാനാവുമോ എന്ന് അറിയില്ല.
മികച്ചനടനുള്ള പുരസ്‌കാരം ബിജു മേനോനൊപ്പമാണ് ജോജു പങ്കിട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്‌കാരം രേവതി ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനാണ്. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സിത്താരയ്ക്ക് വേണ്ടി മകള്‍ ഏറ്റുവാങ്ങി.
Keywords: Actor Joju George emotional speech in Kerala state award distribution ceremony, Thiruvananthapuram, News, Cinema, Award, Cine Actor, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.