നടന്‍ ജിനു ജോസഫ് അച്ഛനായി; ആരാധകര്‍ക്കായി ആദ്യത്തെ കണ്‍മണിയുടെ ചിത്രം പങ്കുവെച്ച് താരം
Oct 3, 2020, 12:58 IST
കൊച്ചി: (www.kvartha.com 03.10.2020) മിഥുന്‍ മാനുവല്‍ ചിത്രം അഞ്ചാം പാതിരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരം നടന്‍ ജിനു ജോസഫ് അച്ഛനായി. ജീവിതത്തിലേയ്ക്ക് ആദ്യമായി കടന്നു വന്ന കണ്‍മണിയുടെ സന്തോഷത്തിലാണ് നടന്‍. കടിഞ്ഞൂല്‍ കണ്‍മണിയുടെ ചിത്രം ജിനു ജോസഫ് തന്നെ സുഹൃത്തുക്കള്‍ക്കും പ്രേക്ഷകര്‍ക്കുമായി പങ്കുവച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ സിനിമാലോകത്തെ നിരവധി സുഹൃത്തുക്കള്‍ ആശംസയുമായെത്തി.
മാര്‍ക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് നടന്‍ പേരിട്ടിരിക്കുന്നത്. ലിയാ സാമുവല്‍ എന്നാണ് ജിനു ജോസഫിന്റ ഭാര്യയുടെ പേര്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ സജീവമായ ജിനു ജോസഫ് അമല്‍ നീരദ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അമല്‍ നീരദ് സംവിധാനം ചെയ്ത മിക്ക സിനിമകളിലും ജിനു ജോസഫും അഭിനയിച്ചിരുന്നു.
ബിഗ്ബി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. തുടര്‍ന്ന് അമല്‍ നീരദിന്റെ തന്നെ അന്‍വര്‍, സാഗര്‍ ഏലിയാസ് ജാക്കി, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, കോമ്രേഡ് ഇന്‍ അമേരിക്ക, വരത്തന്‍ തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.