Karshakashree Award | സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടന്‍ ജയറാം; പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് താരം
Aug 18, 2022, 13:33 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന കൃഷി വകുപ്പിന്റെ ഈ വര്‍ഷത്തെ കര്‍ഷക പുരസ്‌കാരം സ്വന്തമാക്കി നടന്‍ ജയറാം. പത്മശ്രീ ലഭിച്ചതിനും അപ്പുറമുള്ള സന്തോഷവും അഭിമാനവുമാണ് കര്‍ഷക അവാര്‍ഡെന്ന് പുരസ്‌കാരം മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി താരം പറഞ്ഞു. തനിക്ക് ലഭിച്ച അംഗീകാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് എത്താന്‍ പ്രചോദനം ആകുന്നെങ്കില്‍ അതാകും ചാരിതാര്‍ഥ്യം നല്‍കുന്നതെന്നും ജയറാം പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ആദരിച്ചു. ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജയറാമിന് പ്രത്യേക ആദരം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
'ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷമാണ് .. കൃഷിക്കാരന്‍ ജയറാം.... കേരള സര്‍ക്കാരിന് . കൃഷി വകുപ്പിന്...നന്ദി ....നാട്ടുകാരായ എല്ലാവര്‍കും...എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് നന്ദി'യെന്നും ജയറാം ഫേസ്ബുകില്‍ കുറിച്ചു.
പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ തോട്ടുവയില്‍ ജയറാമിന്റെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം നല്‍കിയത്. അറുപതോളം പശുക്കളാണ് തോട്ടുവയില്‍ ജയറാമിന്റെ 'ആനന്ദ് ഫാമില്‍' ഉള്ളത്. തോട്ടുവയിലെ അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് 10 വര്‍ഷം മുന്‍പ് അഞ്ച് പശുക്കളുമായാണ് ഫാം തുടങ്ങിയത്. അഭിനയത്തോടൊപ്പം കൃഷി എന്നത് താരത്തിന്റെ അഭിനന്ദനാര്‍ഹമായ സ്വകാര്യ പരിശ്രമമായിരുന്നു.
Keywords: News,Kerala,State,Actor,Cinema,Agriculture,Farmers,CM,Top-Headlines, Award, Actor Jayaram got Karshakashree award 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.