ഒളിവിൽ കഴിയുകയായിരുന്ന നടൻ ജയ് കീഴടങ്ങി; ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്തു
Oct 8, 2017, 08:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 08.10.2017) മദ്യപിച്ചു വാഹനമോടിച്ച കേസില്‍ ഒളിവിൽ കഴിയുകയായിരുന്ന നടന് ജയ് കോടതിയിൽ കീഴടങ്ങി. താരത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്കു റദ്ദ് ചെയ്തു. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ സെയ്ദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണു ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങിയത്. വിധിക്കുശേഷം നടനെ വിട്ടയച്ചു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ നടനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസ് പരിഗണിച്ച കോടതി അഞ്ചാം തീയ്യതി ഹാജരാകണമെന്ന് നടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയ് അന്ന് ഹാജരായിരുന്നില്ല. വെള്ളിയാഴ്ചയും കോടതി കേസ് പരിഗണിച്ചെങ്കിലും ജയ് ഹാജരായില്ല.. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും താരം ഒളിവിലാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ അഡയാര്‍ ഫ്ളൈ ഓവറില്‍ എത്തിയപ്പോള്‍ ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
Summary: Actor Jai, who was facing arrest warrant in a drunken driving case, surrendered before the Saidapet court in Chennai on Saturday. Expressing regret over not appearing in the court in connection with the case earlier

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.