SWISS-TOWER 24/07/2023

ഇന്ദ്രന്‍സ് വേറിട്ട വേഷപ്പകര്‍ചയില്‍ എത്തുന്ന 'സ്റ്റേഷന്‍ 5' ട്രെയിലെര്‍ പുറത്തുവിട്ടു

 


ADVERTISEMENT


കൊച്ചി: (www.kvartha.com 20.12.2021) ഇന്ദ്രന്‍സ് വീണ്ടും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന 'സ്റ്റേഷന്‍ 5' എന്ന ചിത്രത്തിന്റെ ട്രെയിലെര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന 'സ്റ്റേഷന്‍ 5' ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണ്‍ ആണ്. 'തൊട്ടപ്പന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ പ്രിയംവദ കൃഷ്ണനാണ് നായിക.
Aster mims 04/11/2022

ഇന്ദ്രന്‍സ് വേറിട്ട വേഷപ്പകര്‍ചയില്‍ എത്തുന്ന 'സ്റ്റേഷന്‍ 5' ട്രെയിലെര്‍ പുറത്തുവിട്ടു


ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചിട്ടുള്ളതാണ് ട്രെയിലെര്‍. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി എ മായ ആണ് ചിത്രം നിര്‍മിക്കുന്നത്. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍ തന്നെയാണ്. 

സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ എം വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റെര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. 

 

Keywords:  News, Kerala, State, Kochi, Entertainment, Cinema, Cine Actor, Actor Indrans new movie Station 5 official trailer released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia