Trailer Out | ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായെത്തുന്ന 'കായ്പ്പോള' ട്രെയിലര്‍ പുറത്ത്
Mar 25, 2023, 16:42 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാക്കി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കായ്പ്പോള' ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന് ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം റിലീസിനും തയ്യാറായിരിക്കുകയാണ്. ഏപ്രില്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.
അഞ്ജു കൃഷ്ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാര്‍, ജോഡി പൂഞ്ഞാര്‍, സിനോജ് വര്‍ഗീസ്, ബബിത ബശീര്‍, വൈശാഖ്, ബിജു ജയാനന്ദന്, മഹിമ, നവീന്‍, അനുനാഥ്, പ്രഭ ആര് കൃഷ്ണ, വിദ്യ മാര്‍ടിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, മുരുകന് കാട്ടാക്കട തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനരചന. സര്‍വൈവല്‍ സ്പോര്‍ട്സ് ഡ്രാമാ ഗണത്തില്‍പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രികറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Cine Actor, Actor, Top-Headlines, Actor Indrans film 'Kaipola' trailer out
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

