ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാൾ മധുരസമ്മാനം നൽകി ദുൽഖർ സൽമാൻ; 'അടി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 15.09.2021) മലയാളികളുടെ പ്രിയതാരമായ ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് താരത്തിന് പിറന്നാൾ സമ്മാനം നൽകി ദുൽഖർ സൽമാൻ. ഷൈനിന്റെ ഏറ്റവും പുതിയ ചിത്രമായ 'അടി'യുടെ പുതിയ പോസ്റ്ററാണ് പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയത്.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത്തെ ചിത്രമാണിത്. ദുൽഖർ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Aster mims 04/11/2022

   
ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാൾ മധുരസമ്മാനം നൽകി ദുൽഖർ സൽമാൻ; 'അടി'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി



ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.

ഇഷ്‌ക് എന്ന സൂപെർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, ആർട് സുഭാഷ് കരുൺ, രഞ്ജിത് ആർ മേകപ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്.


Keywords:  News, Kochi, Kerala, State, Birthday Celebration, Birthday, Dulquar Salman, Cinema, Entertainment, Film, Actor, Actress, Shine Tom Chacko, Actor Dulquer Salmaan release Shine Tom Chacko new movie poster.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script