നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ച് താരം

 


കൊച്ചി: (www.kvartha.com 30.01.2020) നടി ദിവ്യ ഉണ്ണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചു. കുഞ്ഞിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് അരുണ്‍ കുമാറാണ് ചിത്രം എടുത്തതെന്നും നടി കുറിച്ചു.

2018 ഫെബ്രുവരിയിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. ഭര്‍ത്താവ് അരുണ്‍ എഞ്ചിനീയറാണ്. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ഇരുവരും താമസിക്കുന്നത്.

നടി ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നു; ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ച് താരം

2017ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യ വിവാഹത്തില്‍ അര്‍ജുന്‍, മീനാക്ഷി എന്നീ രണ്ട് മക്കളുണ്ട്. ഇരുവരും ഇപ്പോള്‍ ദിവ്യ ഉണ്ണിയോടൊപ്പമാണ്.

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തെ ജീവവായുവായി കൊണ്ടുനടന്നിരുന്ന ദിവ്യ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ് . നൃത്തവേദിയിലൂടെ താരം തന്റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

Keywords:  Actor Divya Unni blessed with a baby Girl, Kochi, News, Cinema, Actress, Marriage, Pregnant Woman, Child, Dance, Social Network, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia