കേരളം ദിലീപിനെതിരെ തിരിയുന്നു? താരത്തിന്റെ പുതിയ സിനിമ ‘രാമലീല’ റിലീസ് മാറ്റി വെച്ചു
Jul 2, 2017, 13:33 IST
കൊച്ചി: (www.kvartha.com 02.07.2017) നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് വിവാദ ചുഴിയിൽ അകപ്പെട്ട നടൻ ദിലീപിന് പ്രേക്ഷകരുടെ പ്രതികരണത്തിൽ ആശങ്കയെന്നു സൂചന. താരത്തിന്റെ പുതിയ ചിത്രം 'രാമലീല'യുടെ റിലീസ് മാറ്റിവെച്ചു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'രാമലീല'.
പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം. കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്.
അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളാണ് റിലീസ് മാറ്റി വെക്കാൻ കാരണമെന്ന് സംസാരമുണ്ട്. നടിയെ ആക്രമിച്ചതിൽ നടന് പങ്കുണ്ടെന്നും അത് ഒതുക്കി തീർക്കാൻ ഉന്നത തലത്തിൽ ശ്രമം നടക്കുന്നുവെന്നും നേരത്തെ തന്നെ വിവാദങ്ങളുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Actor Dileep who becomes trouble in actress assault attack now extended the release of his new film Ramaleela. Earlier he was questioned by police officers regarding the same and many allegation came against him.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.