ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ ദിലീപ് പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി
Jun 29, 2016, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 29.06.2016) ഉദ്ഘാടനം ചെയ്യാനെത്തിയ നടന്‍ ദിലീപ് പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി. സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായ മിതൃമ്മല സ്‌നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം. യോഗത്തില്‍ സിനിമ,സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ പങ്കെടുത്തു. തുടര്‍ന്നു സ്‌നേഹതീരം കുടുംബാംഗങ്ങളുടെ വിവധ കലാപരിപാടികള്‍ നടന്നു.
ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ദിലീപ് യോഗവേദിയില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. സമൂഹത്തില്‍ മാനസിക വിഭ്രാന്തിമൂലവും അല്ലാതെയും തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവും സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ വിവരിക്കുന്നതിനിടെയാണു സംഭവം.
ഒന്‍പതു മാസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ അന്തേവാസികള്‍ക്കൊപ്പം താമസിക്കുന്നുണ്ട്. ഇവരെല്ലാം തെരുവില്‍നിന്നു സ്ത്രീകള്‍ക്കൊപ്പം ഇവിടെ എത്തിപ്പെട്ടവരാണെന്നുകൂടി പറഞ്ഞതോടെയാണ് ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.
തെരുവില്‍ ഒരു സ്ത്രീയും അലയാന്‍ ഇടവരാത്ത അവസ്ഥ സൃഷ്ടിക്കലാണു സ്‌നേഹതീരത്തിന്റെ ലക്ഷ്യമെന്നു ഡയറക്ടര്‍ പറഞ്ഞത് ആവേശത്തോടെയാണു കേട്ടിരുന്നതെന്നും അതിനു തന്റെയും തന്നോടൊപ്പമുള്ള കലാകാരന്മാരുടെയും പിന്തുണയുണ്ടാകുമെന്നും ദിലീപ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
ഡി.കെ.മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ, സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലി, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ ഡോ.മാണി പുതിയിടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഫാ.റോയി മാത്യു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രന്‍, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം.റാസി, എന്‍.അനില്‍കുമാര്‍, ജി.എസ്.ബീന, എസ്.സുരേഷ്ബാബു, മണിയന്‍, എസ്.ആര്‍.ഗിരിജ, സിസ്റ്റര്‍ ലിസി, നടന്‍ കൊച്ചുപ്രേമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Actor, Dileep, Women, Children, Inauguration, Ganesh Kumar, Director, Cinema, Entertainment, Kerala.

Also Read:
ബംഗാള്‍ സ്വദേശി കീഴൂരിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി
Keywords: Actor, Dileep, Women, Children, Inauguration, Ganesh Kumar, Director, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.