നടന്‍ ദിലീപിന്റെ 53-ാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍; ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹതാരങ്ങളും

 


കൊച്ചി: (www.kvartha.com 27.10.2021) നടന്‍ ദിലീപിന്റെ 53-ാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍. ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹതാരങ്ങളും. ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍, ഷൈന്‍ ടോം ചാകോ, ഹരിശ്രീ അശോകന്‍, സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍,അനു സിതാര, നമിത പ്രമോദ് തുടങ്ങിയവരെല്ലാം ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
       
നടന്‍ ദിലീപിന്റെ 53-ാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍; ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും സഹതാരങ്ങളും

ദിലീപിന്റെ വസതിയായ പത്മ സരോവരത്തില്‍ അടുത്തിടെ ആഘോഷങ്ങള്‍ തന്നെയാണ്. കാവ്യയുടേയും മഹാലക്ഷ്മിയുടേയും പിറന്നാള്‍ അടുത്താണ് കഴിഞ്ഞത്. ഇപ്പോള്‍ ഇതാ ദിലീപിന്റെ പിറന്നാളും.

മിമിക്രിയില്‍ നിന്ന് മലയാള സിനിമയില്‍ വന്നു കഠിനാധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത താരമാണ് ദിലീപ്. ഒരു നടന് വേണ്ട ആകാര സൗന്ദര്യം ഒന്നുമില്ലാതെയാണ് അദ്ദേഹം ഈ നിലയില്‍ എത്തിയത്. ആലുവക്കാരനായ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് കോമഡി എന്റര്‍ടൈനര്‍ സിനിമകളിലൂടെയാണ് ആരാധകരെ നേടിയെടുത്തത്.

ഏത് വിഷയമായാലും ദിലീപ് സിനിമയില്‍ 80%കോമഡി, അത്യാവശ്യം ആക്ഷന്‍, സെന്റിമെന്റ്‌സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകള്‍, പിന്നെ പടത്തിനു നല്ലൊരു ടൈറ്റിലും, ചുരുക്കത്തില്‍ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച അനുഭവമാണ് ദിലീപ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഉണ്ടാവുക.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്റെ സെറ്റിലാണ് ദിലീപ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം സെറ്റിലാകാനാണ് സാധ്യതയെന്നാണ് ആരാധകര്‍ പറയുന്നത്.

Keywords:  Actor Dileep celebrates 53rd birthday, Kochi, News, Birthday Celebration, Dileep, Actor, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia