Actor Biju Menon | ഈ അവാര്‍ഡ് എനിക്ക് വളരെ പ്രിയപ്പെട്ടത്, ഓര്‍ക്കാനും നന്ദി പറയാനുമുള്ളത് സചിയോട്: ബിജുമേനോന്
                                                 Jul 22, 2022, 19:27 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനന്തപരും: (www.kvartha.com) ഈ വര്‍ഷത്തെ ദേശിയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മിന്നി തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. അതില്‍ തന്നെ ഗായിക, സഹനടന്‍, തുടങ്ങി നിരവധി അവാര്‍ഡുകളുമായി അയ്യപ്പനും കോശിയും മുന്നിലാണ്. എന്നാല്‍ ഈ സന്തോഷം കാണാന്‍ സചി ഇല്ലാത്തതാണ് ഏറ്റവും വിഷമമെന്നാണ് സഹനടനുള്ള അവാര്‍ഡിനര്‍ഹനായ ബിജു മേനോന്റെ പ്രതികരണം. 
 ബിജുമേനോന്റെ വാക്കുകള്‍;
'ഈ അവാര്‍ഡ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. രണ്ടു വര്‍ഷം മുന്‍പ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണിത്. ഈ അവസരത്തില്‍ ഓര്‍ക്കാനും എനിക്ക് നന്ദി പറയാനുമുള്ളത് സചിയോടു മാത്രമാണ്.
സച്ചി നമ്മളോടൊപ്പമില്ല. ഇത്രയും നല്ലൊരു കഥാപാത്രം എനിക്ക് തന്നതിന്, പ്രേക്ഷകര്‍ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സചിയോട് നന്ദി പറയുന്നു, ദൈവത്തോട് നന്ദി പറയുന്നു. എന്റെയൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകരോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുകയാണ്.
ഈ ചിത്രത്തിന്റെ ആദ്യത്തെ ആലോചന മുതല്‍ തന്നെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ചെറിയ കാന്‍വാസിലായിരുന്നു ചിത്രം ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ഈ അംഗീകാരത്തിന് ഒരുപാട് സന്തോഷം, എല്ലാവരോടും നന്ദി പറയുന്നു. ഈ സന്തോഷം കാണാന്‍ സചിയില്ലെന്നതാണ് വലിയ വിഷമം. സചിയുടെ വലിയ എഫര്ടിന് കിട്ടിയ അംഗീകാരമായിട്ട് ഇതിനെ കാണുന്നു.
ഒരുപാട് സിനിമകളുണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചത്. അതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ സന്തോഷം. ഇത്തരത്തില്‍ അവാര്‍ഡ് ലഭിക്കുന്നത് വലിയ പ്രചോദനമാണ്'.
Keywords: Actor Biju Menon Response National Award, Thiruvananthapuram, News, Cinema, Cine Actor, Award, Biju Menon, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
