രണ്ട് പതിറ്റാണ്ടോളം ഈ നടനെ അത്രമേൽ ഉപയോഗപ്പെടുത്തിയോ! ജന്മദിനത്തിലും വിസ്മയിപ്പിച്ച് ബിജു മേനോൻ

 


കൊച്ചി: (www.kvartha.com 09.09.2021) കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നായകനായും, വില്ലനായും, കോമേഡിയനായും, സഹനടനായും സിനിമാ ലോകത്ത് നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് ബിജുമേനോൻ. എന്നാൽ രണ്ട് പതിറ്റാണ്ടോളം ഈ നടനെ അത്രമേൽ ഉപയോഗപ്പെടുത്തിയോ എന്ന വിമർശനവും ഉയരുന്നുണ്ട്. അടുത്തിടെയാണ് മികച്ച കഥാപാത്രങ്ങളുമായി ഇദ്ദേഹം വിസ്മയിപ്പിച്ച് തുടങ്ങിയത്.

   
രണ്ട് പതിറ്റാണ്ടോളം ഈ നടനെ അത്രമേൽ ഉപയോഗപ്പെടുത്തിയോ! ജന്മദിനത്തിലും വിസ്മയിപ്പിച്ച് ബിജു മേനോൻ



മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസ് മോൻ ബിജുമേനോന്റെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഓർഡിനറി കൂടി പുറത്തുവന്നതോടെ കയ്യടികൾ വാരി കൂട്ടി. മായാമോഹിനി, റൺ ബേബി റൺ, റോമൻസ്, മല്ലു സിങ് പോലുള്ള പടങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. നായകനായി എത്തിയ വെള്ളിമൂങ്ങയിൽ തകർത്താടി. അനാർക്കലി പോലുള്ള പടങ്ങൾ മലയാളി മനസിൽ ഇടം പിടിച്ചു. ഇക്കാലയളവിൽ രക്ഷാധികാരി ബൈജു പോലുള്ള റിയലിസ്റ്റിക് പടംങ്ങളും ചെയ്തു. അയ്യപ്പൻ നായരും കോശിയിലെ അയ്യപ്പൻ നായർ എന്ന മുണ്ടൂർ മാടൻ ഉയരങ്ങളിലേക്കാണ് ബിജുമേനോനെ നയിച്ചത്.

1970 സെപ്റ്റംബർ ഒമ്പതിന് മഠത്തിപ്പറമ്പിൽ ബാലകൃഷ്ണപിള്ളയുടേയും മാലതിയമ്മയുടേയും മകനായി തൃശൂരിൽ ജനിച്ച ബിജുമേനോൻ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ക്യാമറക്ക് മുന്നിലെത്തുന്നത്. 1991-ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജുവിൻ്റെആണ് ആദ്യ ചിത്രം. തുടർന്ന് ഓരോ വിളിയും കാതോർത്ത് എന്ന സിനിമയിലും അഭിനയിച്ചു. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്.

അഭിനയം മാത്രമല്ല ഗായകനായും കഴിവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. കുട്ടിച്ചാത്തനെ കൂട്ടുപിടിച്ച്.. (ഒരു മഞ്ഞുതുള്ളി പോലെ, 1986), ഏറുനോട്ടമിതെന്തിന് വെറുതെ... (ചേട്ടായീസ് 2012), വട്ടോളം വാണിയാരെ.. (ലീല 2016), നിന്നെയൊന്ന് കാണാനായി... (ആനക്കള്ളൻ 2018) അദ്ദേഹം ആലപിച്ച ഗാനങ്ങളാണ്.

ഒടുവിൽ ജന്മദിനത്തിലും വിസ്മയിപ്പിക്കുകയാണ് ഈ അതുല്യ നടൻ. വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലളിതം സുന്ദരം' സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്റർ ജന്മദിനത്തിൽ അദ്ദേഹം പുറത്തിറക്കി. മഞ്ജു വാര്യരുടെ ജ്യേഷ്ഠസഹോദരനായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പടം കൂടിയാണിത്. പി സുകുമാറും ഗൗതം ശങ്കറും ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു.

Keywords: Kerala, News, Ernakulam, Biju Menon, Actor, Top-Headlines, Cinema, Cine Actor, Singer, Birthday, Manju Warrier, Actor Biju Menon celebrates his birthday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia