റോസാപൂവിന്റെ റിലീസിന് ബിജുമേനോനും സംയുക്ത വര്‍മ്മയും തമിഴ് സൂപ്പര്‍ താരം വിശാലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരുവായൂര്‍ :(www.kvartha.com 10/02/2018) താരദമ്പതികളായ ബിജുമേനോനും സംയുക്ത വര്‍മ്മയും തമിഴ് സൂപ്പര്‍ താരം വിശാലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉച്ചപൂജക്ക് മുമ്പായാണ് മൂന്ന് പേരും ദര്‍ശനത്തിനെത്തിയത്. ബിജുമേനോന്‍ നായകനായ റോസാപൂ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് താര ദമ്പതികള്‍ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്.

പുഷ്പാജ്ഞലി വഴിപാടാക്കിയ ശേഷം ഗുരുവായൂരപ്പന് ആട്ടിയ എണ്ണ, പാലഭിഷേകം എന്നിവയടങ്ങിയ പ്രസാദകിറ്റ് മേല്‍ശാന്തിയില്‍ നിന്ന് സ്വീകരിച്ചു. തമിഴ്നാട്ടില്‍ പുതിയ രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായാണ് വിശാല്‍ ഗുരുവായൂരപ്പനെ തൊഴാനെത്തിയത്. വെള്ളിയില്‍ തീര്‍ത്ത കൃഷ്ണ വിഗ്രഹം സോപാനപടിയില്‍ സമര്‍പ്പിച്ചു. ക്ഷേത്രത്തിലെത്തിയ മൂന്ന് പേരേയും ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി.ശങ്കുണ്ണിരാജ് സ്വീകരിച്ചു.

റോസാപൂവിന്റെ റിലീസിന് ബിജുമേനോനും സംയുക്ത വര്‍മ്മയും തമിഴ് സൂപ്പര്‍ താരം വിശാലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി

ഗുരുവായൂരപ്പനേയും ഉപദേവന്മാരെയും തൊഴുത് കാര്യാലയ ഗണപതിക്ക് തേങ്ങയുടച്ചാണ് മൂന്ന് പേരും ദര്‍ശനം പൂര്‍ത്തിയാക്കിയത്. ക്ഷേത്രസന്നിധിയിലെത്തിയ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകരുടെ തിരക്കനുഭവപ്പെട്ടു. ആരാധകരെ നിരാശരാക്കാതെ എല്ലാവര്‍ക്കുമൊപ്പം പോസ് ചെയ്താണ് താരങ്ങള്‍ മടങ്ങിയത്. പത്മഭൂഷണ്‍ ഉമയാള്‍ ശിവരാമനും വൈകീട്ട് ക്ഷേത്രദര്‍ശനത്തിനെത്തിയിരുന്നു.

റോസാപൂവിന്റെ റിലീസിന് ബിജുമേനോനും സംയുക്ത വര്‍മ്മയും തമിഴ് സൂപ്പര്‍ താരം വിശാലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Guruvayoor, Guruvayoor Temple, Kerala, Cinema, Entertainment, Visit, Actor, Family, Actor Biju menon And Family And Tamil actor Vishal visit Guruvayoor temple
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia