നടന്‍ ബാല വീണ്ടും വിവാഹിതനാവുന്നു; അടുത്ത മാസം അഞ്ചിന് കേരളത്തില്‍ വച്ചാകും വിവാഹമെന്ന് റിപോര്‍ടുകള്‍
Aug 13, 2021, 15:38 IST
ചെന്നൈ: (www.kvartha.com 13.08.2021) നടന്‍ ബാല വീണ്ടും വിവാഹിതനാവുന്നു. അടുത്ത മാസം അഞ്ചിന് കേരളത്തില്‍ വച്ചാകും വിവാഹമെന്ന് താരം തന്നെ സ്ഥിരീകരിച്ച റിപോര്‍ടുകള്‍ പുറത്തുവന്നു. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനം നടന്നിട്ട് ഏറെ നാളുകളായിരുന്നു.
പലപ്പോഴും ബാലയുടെ വിവാഹക്കാര്യം എന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയും അവയെല്ലാം നിഷേധിച്ചു ബാല രംഗത്തുവരികയും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ വാര്‍ത്തയ്ക്ക് താരം അനുകൂല പ്രതികരണമാണ് നടത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ സിനിമാ കുടുംബത്തിലെ അംഗമാണ് ബാല.
എന്നാല്‍ ബാലയുടെ വധു ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. വധുവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'സന്തോഷ വാര്‍ത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോള്‍ ലക്നൗവില്‍ ആണുള്ളത്. ഷൂടിങ് കഴിഞ്ഞാല്‍ വിവാഹം. വിശേഷങ്ങള്‍ വഴിയേ അറിയിക്കാം' എന്ന ബാലയുടെ പ്രതികരണമാണ് പുറത്തെത്തിയിട്ടുള്ളത്.
2019ല്‍ എറണാകുളം കുടുംബ കോടതിയാണ് ബാലയ്ക്കും അമൃതയ്ക്കും വിവാഹമോചനം അനുവദിച്ചത്. ഏക മകള്‍ അവന്തിക അമ്മയ്ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.
എല്ലാ അഭിനേതാക്കള്‍ക്കും അവരുടേതായ വ്യക്തി ജീവിതമുണ്ട്. ഞാന്‍ ഒരു നല്ല നടന്‍ ആണോ എന്നെനിക്കറിയില്ല. പക്ഷെ ഞാനൊരു നല്ല അച്ഛനാണ്. ആ പദവി എന്നില്‍ നിന്നും പറിച്ചെടുത്തപ്പോള്‍ ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല' എന്ന് ബാല ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ ജീവിതത്തില്‍ തല അജിത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ബാല പറഞ്ഞിട്ടുണ്ട്. 'വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എന്റെ വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ച നാളുകളില്‍, അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സര്‍ (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങള്‍ ചെയ്തു തന്നത്.
എന്റെ ശരീരഭാരം വര്‍ധിച്ചു. ഞാന്‍ വിഷാദരോഗത്തിനടിമപ്പെട്ടു. അന്നേരം 'വേതാളം' സിനിമയിലെ ശ്രുതി ഹാസന്റെ സഹോദരന്റെ വേഷത്തിലേക്ക് അജിത് സര്‍ എന്നെ ക്ഷണിച്ചു. കണ്ണാടിയില്‍ നോക്കിയാല്‍ കാണുന്ന എന്നെ എനിക്ക് തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. അതു ഞാന്‍ ഉപേക്ഷിച്ചു' എന്നും ബാല പറഞ്ഞിരുന്നു.
Keywords: Actor Bala's wedding on September 5th, Chennai, News, Cinema, Marriage, Actor, Kerala, Report.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.