ചെന്നൈ: (www.kvartha.com 06.09.2021) നടന്‍ ബാല വീണ്ടും വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമായി ബാല വിവാഹ റിസപ്ഷന്‍ നടത്തിയിരുന്നു. വളരെ ലളിതമായാണ് ചടങ്ങു നടന്നത്.
റിസപ്ഷന് പിന്നാലെ എലിസബത്തിന് ബാല ഒരു സമ്മാനം നല്‍കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഔഡിയുടെ ആഢംബര കാറാണ് ആ സമ്മാനം.
റിസപ്ഷന് പിന്നാലെ എലിസബത്തിന് ബാല ഒരു സമ്മാനം നല്‍കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഔഡിയുടെ ആഢംബര കാറാണ് ആ സമ്മാനം.
ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു നേരത്തെ ബാല റിസപ്ഷന്‍ തിയതി പ്രഖ്യാപിച്ചത്. 'അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ബാല വിഡിയോ പങ്കുവച്ചത്.
റിസപ്ഷനില്‍ നടന്മാരയ ഉണ്ണി മുകുന്ദന്‍, മുന്ന, ഇടവേള ബാബു എന്നിവരുള്‍പെടെ സിനിമാ മേഖലയില്‍ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു.
ക്രികെറ്റ് താരം ശ്രീശാന്ത് പങ്കുവച്ച ഒരു വിഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാര്‍ത്ത ആദ്യം പുറത്തു വന്നത്. വിഡിയോയില്‍ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്.
പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.