ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ സമ്മതിക്കില്ല, ചേട്ടാ അതു വേണ്ട എന്ന് പറയും: പൃഥ്വിരാജിലെ സംവിധായകനെ കുറിച്ച് നടൻ ബൈജു സന്തോഷ്‌

 


കൊച്ചി: (www.kvartha.com 28.06.2021) മലയാളികൾ എന്നും നെഞ്ചിലേറ്റിയ നടനാണ് ബൈജു സന്തോഷ്. സഹനടനായും കോമേഡിയനായും ബൈജു മലയാളി മനസിൽ ഇടം നേടിയിരുന്നു. സിനിമയ്ക്ക് പുറമെ സീരിയൽ രംഗത്തും താരം സജീവമായിരുന്നു. 1982-ൽ 12 മത്തെ വയസിൽ ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെയാണ് ബൈജു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീടിങ്ങോട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ബൈജു ചെയ്തു.

എന്നാൽ ഇപ്പോഴിതാ പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച. പൃഥ്വിരാജ് പറയുന്നതല്ലാതെ മറ്റൊന്നും കൈയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് ബൈജു പറയുന്നത്. താന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോഴെന്നും ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ നമുക്കൊന്നും തിരിച്ചു ചോദിക്കാന്‍ കഴിയില്ലെന്നും ബൈജു പറഞ്ഞു.

ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ സമ്മതിക്കില്ല, ചേട്ടാ അതു വേണ്ട എന്ന് പറയും: പൃഥ്വിരാജിലെ സംവിധായകനെ കുറിച്ച് നടൻ ബൈജു സന്തോഷ്‌

'ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച്‌ ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,' ബൈജു പറയുന്നു.

അതേസമയം താന്‍ ചാന്‍സ് ചോദിച്ച്‌ ആരുടേയും പിന്നാലെ പോയിട്ടില്ലെന്നും ഇടിച്ചു കേറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ബൈജു പറയുന്നു. ഒരിക്കല്‍ അഭിനയം നിര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നു. അപ്പോള്‍ സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചു. നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്‍ത്താനെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് പുത്തന്‍ പണത്തിലെത്തുന്നത്. പിന്നീട് തുടര്‍ച്ചയായി ചിത്രങ്ങള്‍ ലഭിച്ചുവെന്നും ബൈജു കൂട്ടിച്ചേർത്തു.

Keywords:  News, Kochi, Actor, Entertainment, Cinema, Film, Prithvi Raj, Kerala, State, Actor Baiju talk about Prithviraj Sukumaran.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia