സുനില്‍-ബാബു ആന്റണി കോംമ്പോ വീണ്ടും എത്തുന്നു; 'സുല്‍ത്താന്‍ തിരിച്ചുവരുന്നു', 'ചന്ത' രണ്ടാം ഭാഗം ഉറപ്പിച്ച് നടന്‍
Apr 17, 2022, 13:16 IST
കൊച്ചി: (www.kvartha.com 17.04.2022) 1995ല്‍ പുറത്തിറങ്ങിയ 'ചന്ത' സിനിമയാണ് ബാബു ആന്റണിയുടെ വിലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സംവിധായകന്‍ സുനില്‍ കഥ പറഞ്ഞത്. റോബിന്‍ തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.
ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ആ സംവിധായകന്‍-നടന്‍ കോംമ്പോ വീണ്ടും ഒത്തുവരികയാണ്. ചന്തയുടെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത്. 'സുല്‍ത്താന്‍' എന്ന കഥാപാത്രം തിരിച്ചുവരുന്നതായും 'ചന്ത' രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്റണി തന്നെയാണ് അറിയിച്ചത്. ആദ്യ ഭാഗം ഒരുക്കിയ സംവിധായകന്‍ സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. സുനിലുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചര്‍ചകള്‍ നടത്തിയതായും ബാബു ആന്റണി അറിയിച്ചു.
അതേസമയം, ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാറാണ് ബാബു ആന്റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.