നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ ആ വി ഐ പിയെ തിരിച്ചറിഞ്ഞു?

 


കൊച്ചി: (www.kvartha.com 15.01.2022) നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ ആ ഖദര്‍ വസ്ത്രധാരി കോട്ടയം സ്വദേശിയായ വിഐപിയെന്ന് സൂചന. ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിച്ച വിഐപിയെക്കുറിച്ച് നേരത്തെ തന്നെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ സൂചനകളുണ്ടായിരുന്നു.

    
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ ആ വി ഐ പിയെ തിരിച്ചറിഞ്ഞു?



2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ ഒരു വിഐപിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയത് എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതില്‍ പൊലീസ് സംശയിച്ചിരുന്നത് നാല് പേരെയായിരുന്നു. ഇവരില്‍ ചിലരുടെ ചിത്രങ്ങള്‍ പൊലീസ് ബാലചന്ദ്ര കുമാറിനെ ആദ്യഘട്ടത്തില്‍ കാണിച്ചിരുന്നെങ്കിലും അവരല്ലെന്ന് അദ്ദേഹം മൊഴിനല്‍കുകയായിരുന്നു.

തുടര്‍ന്നാണ് കോട്ടയം സ്വദേശിയായ വിഐപിയിലേക്ക് പൊലീസിന്റെ സംശയങ്ങള്‍ എത്തിയത്. പ്രവാസി മലയാളിയായ ഇയാള്‍ക്ക് വിദേശത്ത് ചില വ്യവസായ സംരംഭങ്ങളുണ്ടെന്നാണ് അറിയുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള ഇയാളെയാണ് പൊലീസ് ഈ ഘട്ടത്തില്‍ സംശയിക്കുന്നത്. വിഐപിയുടെ ശബ്ദസാംപിളടക്കം ബാലചന്ദ്രകുമാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം ഉണ്ടായേക്കും. ഇതിനുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നതായാണ് വിവരം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ എത്തിച്ചുനല്‍കിയ ആ വി ഐ പിയെ തിരിച്ചറിഞ്ഞു?

Keywords: Actor assault: Did Kottayam businessman hand over visuals to Dileep? Kochi, Police, Business Man, Cine Actor, Dileep, Probe, Trending, Cinema, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia